കാറ്റ്  - മലയാളകവിതകള്‍

കാറ്റ്  

കാറ്റ്
**********
കരിയിലകള്‍ വാനില്‍പറത്തിയിതാ
വന്നുപോം കാറ്റിന്‍റെമോഹമെന്ത്
തകര്‍ക്കുവാനോ വ്യഥാതഴുകുവാനോ
ശബ്ദത്തില്‍ ധടുതിയില്‍എത്തുന്ന കാറ്റിനു
മധുരമോ ദുഃഖത്തില്‍ സാന്ത്വനമോ
കരയുന്നകുട്ടിക്കൊരാശ്വാസമാകുമോ
ചിരിക്കുന്നകുട്ടിയെകരയിക്കുമോ
ചൂടുള്ളവെയിലത്തതാശ്വാസമേകുന്നു
തണുത്തൊരുമഴയത്തു ഭീതിയായ്‌മാറുന്നു
രാത്രിയില്‍കാറ്റിനെഭയക്കുന്നനമ്മളില്‍
പകലിലോ സന്തോഷമീകാറ്റിന്‍തലോടലില്‍
കാറ്റിനുംപേരുണ്ട് നാമിട്ടപേരുകള്‍
കാറ്റിന്‍റെ ദേക്ഷ്യത്തെ ച്ചുഴലിയായും
കാറ്റിന്‍റെസ്നേഹത്തെയിളങ്കാറ്റുമായ്
വേറിട്ടപേരുകള്‍ക്കടിമകളായിതാ
അലയുന്നുനിത്യവും വിദൂരങ്ങളില്‍
അറിയുമോ കാറ്റിന്‍റെവേദനയെ
അറിയുമോ കാറ്റിന്‍റെ ൈദന്യതയെ
അറിയുമോ പാവത്തിനുല്‍ഭവത്തെ
അറിവിന്‍റെഅറിയാത്ത ആഴക്കടലിലായ്
യാഥാര്‍ത്ഥ്യമറിയാതുറങ്ങുന്നവനിതാ
സ്വച്ഛമായ് ,സ്വസ്തമായുറങ്ങുന്നു...ഇന്നുമെന്നും

**************************************************************

**********ഉണ്ണിവിശ്വനാഥ് **********


up
0
dowm

രചിച്ചത്:ഉണ്ണിവിശ്വനാഥ്
തീയതി:08-12-2015 10:10:51 AM
Added by :UNNIVISWANATH
വീക്ഷണം:191
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :