***കലാപഭൂമി*** - തത്ത്വചിന്തകവിതകള്‍

***കലാപഭൂമി*** 



എരിയുന്നു തിരിനാളം ഇന്നീ ഇരുളിമതൻ മുറിയിൽ

പൊലിഞ്ഞൊരീ ജീവന്റെ സ്പന്ദനമായ്

ഇതു ചുടലപ്പറമ്പിന്നു നേർക്കാഴ്ചയിൽ ചുടുചോര വീണൊരീ മരുഭൂമിയായ്

ഇവിടിന്നു നൊന്തു പെറ്റമ്മയും ശിരസറ്റുവീണൊരാ നേർകഴ്ച്ച കാണാം

വെടിയൊച്ചകൾ തിങ്ങും ഈ മരുഭൂമിയിൽ വിറയാർന്ന ജീവച്ചവങ്ങൾ കാണാം

ഉയരുന്നു പുകമറ എൻ കൺകളിൽ ഇന്നീ കത്തിയമരുന്ന കാഴ്ച്ചകൾ മായ്ക്കുന്നവർ

കേൾക്കുന്നു ദീനരോധനം അറ്റുപോയാരീ ജീവന്റെ നേർക്കാഴ്ച്ചയിൽ

കൂടെ ജീവനിൽ ചേർത്തൊരാ ബോംബുമായി ചിതറിയ ചാവേറിൻ പച്ച മാംസങ്ങളും

ഇവിടിന്നു മതമില്ല ജാതിയില്ല നിറമില്ല വർണ്ണ വിവേചനങ്ങളില്ല

നിറഞ്ഞൊരീ മിഴികളാൽ തിങ്ങുന്നു നെഞ്ചകം തേങ്ങലാൽ മൂടുമെൻ കാതുകളും

വെട്ടുന്നു ചതുര കളങ്ങൾ പോൽ കുഴിമാടം മൂടുന്നു നാറുന്ന മാംസ പിണ്ഡങ്ങളും

ഒടുവിലീ കുഴിമാട വക്കിലായ് കാണുന്നു കറ പുരണ്ടോരീ ജീവന്റെ സ്പന്ദനങ്ങൾ

തെളിക്കു നീ തിരിനാളം പൊഴിയാത്ത പുഷ്പമായ് നോവിന്റെ വേരുകൾക്കപ്പുറമായ്

ഒടുവിലാ തിരിനാളം നിലക്കാത്ത കറ്റിലീ ഇരുട്ടിന്റെ തോഴനായ് യാത്രയായി ........
************ദേവൻ*************


up
0
dowm

രചിച്ചത്:അമൽദേവ് ജയൻ ചിറക്കൽ
തീയതി:11-12-2015 11:17:40 PM
Added by :AMALDEV JAYAN
വീക്ഷണം:190
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :