റെയിൽ പാത - തത്ത്വചിന്തകവിതകള്‍

റെയിൽ പാത 


ചക്രങ്ങളെ വിളിച്ചുണർത്തി,
നീളമേറെയുള്ളൊരീ യാത്ര-
മെല്ലെ ചിരിച്ചുണർന്നു,
പച്ചപുതച്ചൊരാ പാതയിൽ
പിച്ചവെച്ചും അരിച്ചു നീങ്ങിയും
പതിയെ കാഴ്ച്ചകളിൽ മതിമറന്നു..
പൂക്കളിൽ ഉമ്മവെച്ചും
കിളികളെ കിന്നരിച്ചും
ആസ്വദിക്കാനും മറക്കാതെ,
കൺമിഴിച്ച്
യാത്രയിൽ സന്തുഷ്ടനായി,,

ചൂളമടിയുടെ ഉച്ചത്തിലുള്ള-
നാദം യാത്രയെ വേഗതയില്ലാക്കി,
കാഴ്‌ച്ചകൾ മിന്നിമാഞ്ഞു നീങ്ങി,
തലോടാൻ കഴിഞ്ഞില്ല,
ഒന്നും പങ്കുവെക്കുവാൻ കഴിഞ്ഞില്ല,
നൊമ്പരത്തിൽ പൊതിഞ്ഞൊരാ യാത്ര
ചുട്ടുപഴുത്തൊരാ വീഥിയിൽ
പാതകൾ മാറ്റി മാറ്റി
തീതുപ്പി കുതിച്ചുനീങ്ങി..

മുന്നിൽ തെളിഞ്ഞൊരാ ചുവന്ന വെളിച്ചം
ചക്രങ്ങളെ തലോടി മന്ദമാക്കി,
കാഴ്ചകൾ മങ്ങിയതെങ്കിലും
മെല്ലെ ആസ്വദിച്ചു തുടങ്ങി,
തലോടലേൽക്കാൻ കുരുവികൾ പാറിവന്നു
പൂക്കൾ ചിരിച്ചു നിന്നു..
വേഗതകുറഞ്ഞൊരീ മങ്ങിയയാത്ര
മുന്നിൽ തെളിഞ്ഞൊരാ ചുവപ്പിൽ
അണയുമെന്നറിഞ്ഞിട്ടും
ചിരിച്ചു, മെല്ലെ അരിച്ചു നീങ്ങി..


up
0
dowm

രചിച്ചത്:Sreenath
തീയതി:12-12-2015 11:50:58 PM
Added by :Sreenath
വീക്ഷണം:102
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :