ഏകാന്ത ചന്ദ്രികേ(Ekaantha chandrike) - സിനിമാഗാനങ്ങള്‍

ഏകാന്ത ചന്ദ്രികേ(Ekaantha chandrike) 

ഏകാന്ത ചന്ദ്രികേ തേടുന്നതെന്തിനോ
കുളിരിനോ കൂട്ടിനോ
എന്റെ കരളിലെ പാട്ടിനോ
പതിനഞ്ചു പിറന്നാളിന്‍ തിളക്കം പിന്നെ
പതിവായി ചെറുതാകും ചെറുപ്പം
അലഞൊറിഞ്ഞുടുക്കുന്ന മനസ്സേ എന്റെ
മിഴിക്കുള്ളില്‍ നിനക്കെന്തൊരിളക്കം
(അഴകിനൊരാമുഖമായഭാവം
അതിലാരുമലിയുന്നൊരിന്ദ്രജാലം ) 2
പാലൊത്ത ചേലൊത്ത രാവാടയണിഞ്ഞത്
കുളിരിനോ കൂട്ടിനോ എന്റെ
കരളിലെ പാട്ടിനോ

മനസ്സുകൊണ്ടടുത്തു വന്നിരിക്കും നിന്നെ
കനവുകണ്ടിരുന്നു ഞാനുറങ്ങും
മിഴിത്തൂവല്‍ പുതപ്പെന്നെ പുതയ്ക്കും
എല്ലാം മറന്നു ഞാനതിലെന്നും ലയിക്കും
(നമുക്കൊന്നിച്ചാകാശക്കോണിയേറാം
നിറമുള്ള നക്ഷത്രത്താലി ചാര്‍ത്താം ) 2
നിന്നോലക്കണ്ണിലാ ഉന്മാദമുണര്‍ത്തുന്നു
കുളിരിനോ കൂട്ടിനോ എന്റെ
കരളിലെ പാട്ടിനോ
ഏകാന്ത ചന്ദ്രികേ തേടുന്നതെന്തിനോ
കുളിരിനോ കൂട്ടിനോ
എന്റെ കരളിലെ പാട്ടിനോ


up
0
dowm

രചിച്ചത്:2 Harihar nagar
തീയതി:27-12-2010 07:02:30 PM
Added by :prahaladan
വീക്ഷണം:537
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me