മൗനസരോവരമാകെ ഉണര്‍ന്നു(Mounasarovaramaake unarnnu) - സിനിമാഗാനങ്ങള്‍

മൗനസരോവരമാകെ ഉണര്‍ന്നു(Mounasarovaramaake unarnnu) 

മൗനസരോവരമാകെ ഉണര്‍ന്നു
സ്നേഹമനോരഥ വേഗമുയര്‍ന്നു
കനകാംഗുലിയാല്‍ തംബുരു മീട്ടും
സുരസുന്ദരിയാം യാമിനി പോലും
പാടുകയായ്‌ മധു ഗാനം
മായാ മൗനസരോവരമാകെ ഉണര്‍ന്നു
സ്നേഹ മനോരഥ വേഗമുയര്‍ന്നു

കാതരമാം ഋതു പല്ലവിയെങ്ങോ സാന്ത്വന ഭാവം ചൊരിയുമ്പോള്‍ | 2
ദ്വാപര മധുര സ്മൃതികളിലാരോ മുരളികയൂതുമ്പോള്‍
അകതാരില്‍ അമൃതലയമലിയുമ്പോള്‍
ആത്മാലാപം നുകരാനണയുമോ സുകൃതയം ജനനീ
മൗനസരോവരമാകെ ഉണര്‍ന്നു
സ്നേഹ മനോരഥ വേഗമുയര്‍ന്നു

മാനസമാം മണി വീണയിലാരോ താരക മന്ത്രം തിരയുകയായ് | 2
മംഗള ഹൃദയ ധ്വനിയായ് ദൂരെ ശാരിക പാടുകയായ്‌
പൂമൊഴിയില്‍ പ്രണവ മധു തൂവുകയായ്
മണ്ണിന്‍ മാറില്‍ കേള്‍പ്പു സഫലമാം കവിത തന്‍ താളം
(മൗനസരോവരമാകെ ഉണര്‍ന്നു …)


up
0
dowm

രചിച്ചത്:
തീയതി:27-12-2010 07:04:15 PM
Added by :prahaladan
വീക്ഷണം:542
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me