തോന്നൽ - തത്ത്വചിന്തകവിതകള്‍

തോന്നൽ 

അനന്തമായ ആകാശം.
ചുവന്ന് തുടുത്ത ചക്രവാളം.
കരിയിലകൾ മുടിക്കിടക്കുന്ന ബാല്യം .
ചാരം മുടികിടക്കുന്ന ബാല്യകാല കിനാക്കൾ.

ലക്ഷ്യബോധം ഇല്ലാതെ കറങ്ങുന്ന ഭുമി.
മുടന്തൻ നായയെപോലെ ഓടുന്ന വര്ത്തമാനം
പിന്നിൽ നിന്നും എറിയുന്നവരെ പോലും
തിരിഞ്ഞു നോക്കാൻ കഴിയാത്ത ഓട്ടം
.
ചാരം മാറ്റി ബാല്യകാല കിനാക്കൾ
ചികഞ്ഞെടുക്കാൻ ശ്രമിക്കുന്ന ഭാവി.
ഭാവിയെ തോല്പ്പിക്കുന്ന ബാല്യം
ഞാൻ ഓടുകയാണ്.
ആരുടയോ തിരക്കഥയിലെ
വിഡ്ഢിയായ നായകനെ പോലെ.

ഓടുന്നു, ഞാൻ ആരെയും നോക്കാതെ ഓടുന്നു
എന്റെ ലക്‌ഷ്യം വിദുരമല്ല,
പക്ഷെ, എത്തുമോ എന്നാ ശങ്ക
.
ബിനു അയിരൂർ


up
0
dowm

രചിച്ചത്:ബിനു അയിരൂർ
തീയതി:23-12-2015 02:38:38 AM
Added by :binu ayiroor
വീക്ഷണം:256
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :