അവളെന്നൊരു തൂവൽ
നിലാവുള്ള രാത്രിയിലന്നു നീ
എന്നിലലിയാൻ കൊതിച്ചു നിന്നു
തുറന്നിട്ടു ഞാനെൻ ജാലകവാതിൽ
നിനക്കായ് മാത്രം ആഗതയാവൻ...
മൊഴികൾ പലതും മൊഴിഞ്ഞു നീ
അതിലേറെ മൊഴിഞ്ഞു ഞാനും
സമയമാം പക്ഷികൾ പറന്നകന്നു
ഉദയന്റെ കിരണങ്ങൾ ജ്വലിക്കുവോളം...
ഉയിരിൻ കിനാക്കൾ മിഴിതുറന്നു
പറന്നുയരാൻ ചിറകുമുളച്ചു
സ്വപ്നങ്ങളൊക്കെയും ചിരകിലെറ്റി
പറന്നുയരാൻ സമയമായ്....
പരിഭവങ്ങൾ ഏറയും പറഞ്ഞു നീ
അതിലുമേരയും കണ്ണീർ ഘനനമായ്
ശേഷിപ്പൂ പരിഭവങ്ങലൊക്കെയും
പുഞ്ചിരിയാൽ ഉടയ്ക്കാൻ എനിക്കാവുമോ..
അടച്ചിട്ട മിഴികളിൽ കണ്ടു ഞാൻ
നീറുന്ന ഖൽബിന്റെ ഉടമയെ
സ്വാർത്തമയ് എന്നിലെ ആശയങ്ങൾ
വിടചൊല്ലി വിടചൊല്ലി അകറ്റിടുന്നു...
നറുമണം പരത്തുന്ന - നിൻ പുഷ്പ്പപൂന്തോപ്പിലെ
പൊൻവസന്തതിലൊരിക്കലെങ്കിലും
നീ എനിക്കായ് നടുക ഒരു പനിനീർചെടി
കണ്ണീരിൽ കുതിർന്ന കൈകളുമായ്...
ഒടുവിലെന്നിലെ ആത്മാവ് വിടചൊല്ലും നേരം
നീയെനിക്കായ് സൂക്ഷിച്ച പ്രണയത്തെ
നിൻ വിറയ്ക്കുന്ന അധരങ്ങളാൽ
എനിക്കായ് നൽകുക നിൻ അന്ത്യചുംബനം...,
ഒപ്പം നിൻ കണ്ണീരിൽ വിരിഞ്ഞ
ആ പനിനീർ പുഷ്പവും...
Not connected : |