കുഞ്ഞുദൈവം - തത്ത്വചിന്തകവിതകള്‍

കുഞ്ഞുദൈവം 

കുഞ്ഞുദൈവം


കാലിത്തൊഴുത്തിലെ
പുൽമെത്തയിൽ
ധനുമാസത്തിലെ
തണുപ്പുള്ള ഒരു രാത്രിയിൽ
താരകങ്ങളെ സാക്ഷിയാക്കി
ഞങ്ങള്ക്ക് വേണ്ടി ജനിച്ചു.
ഞങ്ങളുടെ രക്ഷകനായി.

വാനിലെ ഇന്ദുപുഷ്പങ്ങൾ
നിന്നെ കണ്ട് തുള്ളച്ചാടി
ഭുമിയിലെക്കു വരുവാൻ
ആഗ്രഹിച്ചുവോ

പൈക്കിടങ്ങൾ
ചെവി വട്ടം പിടിച്ച്
തലയാട്ടി,
നിന്റെ കുഞ്ഞുകരച്ചിലിൽ,
സന്തോഷത്താൽ തുള്ളിച്ചടിയോ

കടന്ന് പോയ ഇളം കാറ്റ്
നിന്റെ ഗന്ധത്തെ
പ്രകൃതിയിൽ ലയിപ്പിച്ച്
ഞങ്ങളുടെ പാപത്തെ
അലിയിച്ച് കളഞ്ഞോ

നിന്റെ കുഞ്ഞു സ്പർശനമേറ്റ്
പുല്മെത്ത കോരിത്തരിച്ചോ

താരകങ്ങൾ നിറഞ്ഞ
ഡിസംബറിലെ ആ രാത്രി
ഞങ്ങളുടെ ഹൃദയത്തിൽ
നിറഞ്ഞു നില്ക്കും
നിന്നെലെക്ക് ലയിക്കും വരെ.


ബിനു അയിരൂർ


up
1
dowm

രചിച്ചത്:ബിനു അയിരൂർ
തീയതി:30-12-2015 12:56:13 AM
Added by :binu ayiroor
വീക്ഷണം:151
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :