നിവരാത്ത രഹസ്യം  - തത്ത്വചിന്തകവിതകള്‍

നിവരാത്ത രഹസ്യം  

നിഗൂഡത,
അതിന്റെ ഭാഗമാകാൻ ഞാൻ ശ്രമിക്കുന്നു.
മനസിന്റെ ചിതറിയ ചിന്തകൾക്ക് കടിഞ്ഞാണിടാൻ
ഞാൻ പരാജയപെട്ടതു മുതൽ,
പഴുതിരിയായി കെട്ടുപോയ
വിളക്കായി ജീവിതം.
പുകച്ചുരുൾ അന്തരീക്ഷത്തിൽ അലിയുന്ന പോലെ
സ്വയം തീർത്ത ലോകത്തിലേക്ക് ഞാനലിയുന്നു.
ഒരിക്കലും ചുരുളഴിയാത്ത നിഗൂഡതയാകുവാൻ
അന്നും ഇന്നും എന്നും ഞാൻ...


up
0
dowm

രചിച്ചത്:അപർണ വാര്യർ
തീയതി:30-12-2015 08:03:05 PM
Added by :Aparna Warrier
വീക്ഷണം:234
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :