**ദൂരം** - തത്ത്വചിന്തകവിതകള്‍

**ദൂരം** 

ഇനിയില്ല ഈ ദിനങ്ങൾ
ഏറെ ദൂരമുണ്ടെനിക്കിനിയും

അകലെയാ മറയുന്ന കാഴ്ച്ചകൾ കാണുവാൻ ഒരു മാത്ര വെറുതെ നിനച്ചു ഞാനും

ഇത് തിമിരമോ അതോ മനസാൽ നടിക്കും തിമിര നടനമോ

ദൂരം വിധൂരം നിശ്ചലം കാത്തു നിൽക്കുന്നു ഞാൻ ഈ ദൂരങ്ങൾ താണ്ടുന്ന നൗകയായി

കൊഴിയുന്നു കാലങ്ങൾ എന്നറുന്നു ഭാരവും ഈ വിഴുപ്പേറി വന്നൊരീ കഴുതയോനീ

ഒടുവിലാ നടനത്തിൻ ചിറകറ്റു വീഴുമ്പോൾ പൊഴിയുന്നു അശ്രു കണങ്ങൾ ഇന്നും

ദൂരം വെറും വാക്കിനാൽ മറയുന്ന നിമിഷമല്ല.

ഇനിയെത്ര നാഴിക താണ്ട വേണ്ടും ഉടലെത്ര താപം സഹിക്ക വേണ്ടും

ഒടുവിലാ ചിതയിലേക്കെടുവേയും
അവിടെയും ദൂരങ്ങൾ ഏറിടുന്നു


up
0
dowm

രചിച്ചത്:അമൽദേവ് ജയൻ ചിറക്കൽ
തീയതി:01-01-2016 03:15:50 PM
Added by :AMALDEV JAYAN
വീക്ഷണം:285
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :