ആവർത്തനം - പ്രണയകവിതകള്‍

ആവർത്തനം 

നീയുണ്ടാക്കിയ ശൂന്യത ,
ഇന്ന് വളർന്നു , വലുതായി
ഒരു തിരമാലയായി , എന്നെ
വിഴുങ്ങുകയാണ്.........

സിനിമ കണ്ടും , ഉറങ്ങിയും
എഴുതിയും , വായിച്ചും
നുണ പറഞ്ഞും , പിന്നെ
ഭ്രാന്തമായി വാഹനമോടിച്ചും
ഞാൻ ഒളിച്ചോടുകയാണ്.......

നിന്റെ ഓർമകളിൽ നിന്ന് ,
പാദസര ചിലമ്പലിൽ നിന്ന്
എത്ര സ്ക്രോൾ ചെയ്താലും
തീരാത്ത ചാറ്റ് ഹിസ്റ്ററിയിൽ നിന്ന്
ഒടുവിൽ നിന്റെ ,
ഉണ്ടക്കണിൽ നിന്നും......

എത്ര അലഞ്ഞാലും , കണ്ണടച്ച്
ഇരുട്ടാക്കിയാലും ,വഴിയിലെ ആ
സൂര്യകാന്തി എന്നോട് മൊഴിയും;
"ഭാവപാരവശ്യത്തെ മറയ്ക്കുവാൻ
ചിരിപ്പതിനാവത് ശ്രമിച്ചാലും
ചിരിയായി തീർന്നീലല്ലോ"......

മഹാകവിയോടു മാപ്പ് ചൊല്ലി , ചെടിയും പിഴുതെറിഞ്ഞു പിന്നെയുമോടും ,
അന്തമിലാതെ ,അറ്റമിലാതെ , എങ്ങോട്ടെനില്ലാതെ...

നിന്റെ ശബ്ദമെത്താത്ത ,
സന്ദേശങ്ങൾ വരാത്ത ഫോണും
നീയിലാത്ത ട്രെയിൻ കംബാർട്ടുമെന്റുകളും
നിന്റെ കാലടി പതിയാത്ത വീതികളും , വഴി
നീളെ എന്നെ നോക്കി
അട്ടഹസിക്കും , പെടിപെടുത്തും.

ഭയച്ചകിതനായി ഞാൻ പിന്നെയുമോടും , ഒടുവിൽ
ആ അരളി മരച്ചുവട്ടിൽ
തളർന്ന്‌ വീഴും.

പരാജയങ്ങൾ ഉൾകൊള്ളാതെ ഒരു പൂ കൂടെ പറയ്ക്കുവാൻ നോക്കും.

പക്ഷെ കഴിയുന്നില്ല
കാരണം , ഇന്ന് അതിന്റെ
നിറം മഞ്ഞയല്ല
കറുപ്പാണ് ,കടും കറുപ്പ് .

നിരാശനായി , എന്റെ പുതപ്പിലേക്ക് ചുരുണ്ട് കയറും തലയിണയിൽ മുഖം പൂഴ്ത്തി മറ്റാരും കണ്ടില്ലെന്നു ഉറപ്പു വരുത്തി നിന്നെ
പ്രാകും , കുറ്റം പറയും ,
ശപിക്കും , വിതുമ്പും
അവസാനം നിസ്സഹായനായി പൊട്ടിക്കരയും........

അപ്പോഴേക്കും പുലർച്ചയാകും , പിന്നെയുമൊരു ആവർത്തനത്തിനൊരുങ്ങി നിസ്സoഗനായി ,
കണ്ണ് തുറന്ന്‌ കിടക്കും പിന്നീടെപ്പോഴോ , ഞാൻ അലിഞ്ഞിലാതാകും............


up
-1
dowm

രചിച്ചത്:Amal Satheesh
തീയതി:02-01-2016 12:06:30 AM
Added by :Amal Satheesh
വീക്ഷണം:209
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me