മാനം തെളിഞ്ഞേ നിന്നാല്‍(Maanam thelinjevannal)
മാലേയ ലോല ലൊലേ മാഗല്യ ശീലെ
മാലേയ ലോല ലൊലേ മാഗല്യ ശീലെ
കല്യാണ കാലമല്ലേ കളമൃദുവാണിയല്ലേ
നീ പാട് പാട്
മാനം തെളിഞ്ഞേ നിന്നാല്‍
മനസ്സും നിറഞ്ഞേ വന്നാല്‍
വേണം കല്യാണം
നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറില്‍
ചെല്ലം ചെല്ലം താളം തൂമേളം
മണി ചേലോലും ഓലേഞ്ഞാലീ
ഇനിക്കാര്‍ത്തുമ്പി പെണ്ണാള്‍ക്ക് താലിയും
കൊണ്ടേ വായോ
മാനം തെളിഞ്ഞേ നിന്നാല്‍
മനസ്സും നിറഞ്ഞേ വന്നാല്‍
വേണം കല്യാണം
പാട വരമ്പോരം ചാഞ്ചാടും
കതിരണി മണിമയിലോ നീയോ
മാരിമുകില്‍ തേരില്‍ പോരുന്നു
മണി മഴ വില്ലോളിയോ നീയൊ
എന്‍ ഉള്ളോരം തുള്ളാന്‍ വാ നെയ്യാമ്പലേ
എന്‍ ഉള്ളോരം തുള്ളാന്‍ വാ നെയ്യാമ്പലേ
പുമുത്താരം ചാര്‍ത്താന്‍വാ ചെന്താമരേ
ഇനി ഈ രാവില്‍ ഊരാകെ ആരേകി പൂര കാലം
മാനം തെളിഞ്ഞേ നിന്നാല്‍
മനസ്സും നിറഞ്ഞേ വന്നാല്‍
വേണം കല്യാണം
നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറില്‍
ചെല്ലം ചെല്ലം താളം തൂമേളം
പാല്‍ക്കുളിരാലോലം പെയ്യുന്നു
പുതു മലരമ്പിളിയോ നീയോ
കാല്‍ത്തള മേളങ്ങള്‍ കേള്‍ക്കുന്നു
കതിരുകള്‍ വിളയാടും നേരം
ഈ കല്യാണം കൂടാന്‍വാ കുരുവാല്‍ കിളീ
ഈ കല്യാണം കൂടാന്‍വാ കുരുവാല്‍ കിളീ
നിന്‍ പൊന്‌തൂവല്‍ കൂടും താ ഇളവേല്‍ക്കുവാന്‍
തളിരുടയാട കസവോടെ ഇഴ പാകിയാരെ തന്നു
മാനം തെളിഞ്ഞേ നിന്നാല്‍
മനസ്സും നിറഞ്ഞേ വന്നാല്‍
വേണം കല്യാണം
നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറില്‍
ചെല്ലം ചെല്ലം താളം തൂമേളം
മണി ചേലോലും ഓലേഞ്ഞാലീ
ഇനിക്കാര്‍ത്തുമ്പി പെണ്ണാള്‍ക്ക് താലിയും
കൊണ്ടേ വായോ
മാനം തെളിഞ്ഞേ നിന്നാല്‍
മനസ്സും നിറഞ്ഞേ വന്നാല്‍
വേണം കല്യാണം
സിനിമ : തേന്മാവിന്‍ കൊമ്പത്ത്(1994)
ഗാനങ്ങള്‍ :ഗിരീഷ് പുത്തഞ്ചേരി
സംഗീതം : ബേണി-ഇഗ്നേഷ്യസ്
ആലാപനം :ശ്രികുമാര്‍,ചിത്ര
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|