പഴന്തമിഴ് പാട്ടിഴയും(Pazhanthamizh paattizhayum) - സിനിമാഗാനങ്ങള്‍

പഴന്തമിഴ് പാട്ടിഴയും(Pazhanthamizh paattizhayum) 

പഴന്തമിഴ് പാട്ടിഴയും ശ്രുതിയില്‍
പഴയൊരു തമ്പുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില്‍ വെറുതെ
നിലവറ മൈന മയങ്ങി
സരസസുന്ദരീമണി നീ
അലസമായ് ഉറങ്ങിയോ
കനവുനെയ്തൊരാത്മരാഗം
മിഴികളില്‍ പൊലിഞ്ഞുവോ
വിരലില്‍ നിന്നും വഴുതി വീണു
വിരസമായൊരാദി താളം

പഴന്തമിഴ് പാട്ടിഴയും ശ്രുതിയില്‍
പഴയൊരു തമ്പുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില്‍ വെറുതെ
നിലവറ മൈന മയങ്ങി

വിരഹഗാനം വിതുമ്പി നില്‍ക്കും
വീണപോലും മൌനമായ്
വിരഹഗാനം വിതുമ്പി നില്‍ക്കും
വീണപോലും മൌനമായ്
വിഥുരയാമീ വീണപൂവിന്‍
ഇതളറിഞ്ഞ നൊമ്പരം
കന്മതിലും കാരിരുളും
കണ്ടറിഞ്ഞ വിങ്ങലുകള്‍

പഴന്തമിഴ് പാട്ടിഴയും ശ്രുതിയില്‍
പഴയൊരു തമ്പുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില്‍ വെറുതെ
നിലവറ മൈന മയങ്ങി

കുളിരിനുള്ളില്‍ സ്വയമിറങ്ങി
കഥ മെനഞ്ഞ പൈങ്കിളീ
കുളിരിനുള്ളില്‍ സ്വയമിറങ്ങി
കഥ മെനഞ്ഞ പൈങ്കിളീ
സ്വരമുറങ്ങും നാവിലെന്‍‌റെ
വരി മറന്ന പല്ലവി
മഞ്ഞുറയും രാവറയില്‍
മാമലരായ് നീ പൊഴിഞ്ഞു

പഴന്തമിഴ് പാട്ടിഴയും ശ്രുതിയില്‍
പഴയൊരു തമ്പുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില്‍ വെറുതെ
നിലവറ മൈന മയങ്ങി
സരസസുന്ദരീമണി നീ
അലസമായ് ഉറങ്ങിയോ
കനവുനെയ്തൊരാത്മരാഗം
മിഴികളില്‍ പൊലിഞ്ഞുവോ
വിരലില്‍ ഇന്നും വഴുതി വീണു
വിരസമായൊരാദി താളം
പഴന്തമിഴ് പാട്ടിഴയും ശ്രുതിയില്‍
പഴയൊരു തമ്പുരു തേങ്ങി


സിനിമ : മണിച്ചിത്രത്താഴ് (1993)
ഗാനങ്ങള്‍ : ബിച്ചു തിരുമല
സംഗിതം :എം.ജി രാധാകൃഷ്ണന്‍
ആലാപനം : യേശുദാസ്


up
0
dowm

രചിച്ചത്: ബിച്ചു തിരുമല
തീയതി:28-12-2010 07:06:18 PM
Added by :prakash
വീക്ഷണം:747
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :