ആലിലക്കണ്ണാ നിന്‍റെ(Aalilakkanna ninte)
ആ..ആ..
ആലിലക്കണ്ണാ നിന്‍റെ മുരളിക കേള്‍ക്കുമ്പോള്‍
എന്‍ മനസില്‍ പാട്ടുണരും ആയിരം കനവുണരും
ആലിലക്കണ്ണാ നിന്‍റെ മുരളിക കേള്‍ക്കുമ്പോള്‍
എന്‍ മനസില്‍ പാട്ടുണരും ആയിരം കനവുണരും
ഉയിരിന്‍ വേദിയില്‍ സ്വരകന്യകമാര്‍ നടമാടും
ആലിലക്കണ്ണാ നിന്‍റെ മുരളിക കേള്‍ക്കുമ്പോള്‍
എന്‍ മനസില്‍ പാട്ടുണരും ആയിരം കനവുണരും
വഴിയമ്പലത്തില്‍ വഴിതെറ്റിവന്നു ഞാനൊരു വാനമ്പാടി
വഴിയമ്പലത്തില്‍ വഴിതെറ്റിവന്നു ഞാനൊരു വാനമ്പാടി
ഒരു ചാണ്‍ വയറിനു ഉള്‍ത്തുടിതാളത്തില്‍
കണ്ണീര്‍ പാട്ടുകള്‍ പാടാം ഞാന്‍
കണ്ണീര്‍ പാട്ടുകള്‍ പാടാം ഞാന്‍
ഓ.ഓ
ആലിലക്കണ്ണാ നിന്‍റെ മുരളിക കേള്‍ക്കുമ്പോള്‍
എന്‍ മനസില്‍ പാട്ടുണരും ആയിരം കനവുണരും
വേദനയെല്ലാം വേദാന്തമാക്കി ഞാനിന്നൊരീണം പാടി
വേദനയെല്ലാം വേദാന്തമാക്കി ഞാനിന്നൊരീണം പാടി
സുന്ദരരാഗത്തില്‍ സിന്ദുരകിരണങ്ങള്‍
കുരുടനു കൈവടിയായി
കുരുടനു കൈവടിയായി
ഓ.ഓ
ആലിലക്കണ്ണാ നിന്‍റെ മുരളിക കേള്‍ക്കുമ്പോള്‍
എന്‍ മനസില്‍ പാട്ടുണരും ആയിരം കനവുണരും
ഉയിരിന്‍ വേദിയില്‍ സ്വരകന്യകമാര്‍ നടമാടും
ആലിലക്കണ്ണാ നിന്‍റെ മുരളിക കേള്‍ക്കുമ്പോള്‍
എന്‍ മനസില്‍ പാട്ടുണരും ആയിരം കനവുണരും
സിനിമ:വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും(1999)
ഗാനങ്ങള്‍ :യൂസഫ് അലി കേച്ചേരി
സംഗീതം:മോഹന്‍ സിത്താര
ആലാപനം : യേശുദായ്
Not connected : |