ഇന്നലെ എന്‍റെ(Innale ente) - സിനിമാഗാനങ്ങള്‍

ഇന്നലെ എന്‍റെ(Innale ente) 

ഇന്നലെ എന്‍റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ.
കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ.
കൂരിരുള്‍ കാവിന്‍റെ മുറ്റത്തെ മുല്ലപോല്‍
ഒറ്റക്കുനിന്നില്ലേ.
ഞാനിന്നൊറ്റക്കുനിന്നില്ലേ..

ഇന്നലെ എന്‍റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ.
കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ.
കൂരിരുള്‍ കാവിന്‍റെ മുറ്റത്തെ മുല്ലപോല്‍
ഒറ്റക്കുനിന്നില്ലേ.
ഞാനിന്നൊറ്റക്കുനിന്നില്ലേ..

ദൂരേ നിന്നും പിന്‍വിളി കൊണ്ടെന്നെയാരും വിളിച്ചില്ല.
കാണാകണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ല.
ദൂരേ നിന്നും പിന്‍വിളി കൊണ്ടെന്നെയാരും വിളിച്ചില്ല.
കാണാകണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ല.
ചന്ദനപ്പൊന്‍‌ചിതയില്‍ എന്‍റെ അഛനെരിയുമ്പോള്‍
മച്ചകത്താരോ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ
അമ്പലപ്രാവുകളോ..
ഇന്നലേ‌േ...

ഇന്നലെ എന്‍റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ.
കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ.
കൂരിരുള്‍ കാവിന്‍റെ മുറ്റത്തെ മുല്ലപോല്‍
ഒറ്റക്കുനിന്നില്ലേ.
ഞാനിന്നൊറ്റക്കുനിന്നില്ലേ..

ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകളാദ്യം തുറന്നു തന്നു
കുഞ്ഞിക്കാലടി ഓരടി തെറ്റുമ്പോള്‍
കൈതന്നു കൂടെ വന്നു.
ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകളാദ്യം തുറന്നു തന്നു
കുഞ്ഞിക്കാലടി ഓരടി തെറ്റുമ്പോള്‍
കൈതന്നു കൂടെ വന്നു
ജീവിതപാതകളില്‍ ഇനി എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ ജനിക്കാന്‍
പുണ്യം പുലര്‍ന്നിടുമോ..
പുണ്യം പുലര്‍ന്നിടുമോ..

ഇന്നലേ....
ഇന്നലെ എന്‍റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ.
കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ.
കൂരിരുള്‍ കാവിന്‍റെ മുറ്റത്തെ മുല്ലപോല്‍
ഒറ്റക്കുനിന്നില്ലേ.
ഞാനിന്നൊറ്റക്കുനിന്നില്ലേ..
ഒറ്റക്കുനിന്നില്ലേ.

ഞാനിന്നൊറ്റക്കുനിന്നില്ലേ..

സിനിമ : ബാലേട്ടന്‍(2003)
ഗാനങ്ങള്‍ : ഗിരീഷ് പുത്തഞ്ചേരി
സംഗീതം :എം. ജയചന്ദ്രന്‍
പാടിയത് :യേശുദാസ്

up
0
dowm

രചിച്ചത്:ഗിരീഷ് പുത്തഞ്ചേരി
തീയതി:28-12-2010 07:08:18 PM
Added by :prakash
വീക്ഷണം:716
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍

കൂട്ടുകാര്‍ക്കും കാണാന്‍

Get Code

Not connected :