നീലത്താമര - സിനിമാഗാനങ്ങള്‍

നീലത്താമര 

അനുരാഗ വിലോചനനായി
അതിലേറെ മോഹിതനായീ
പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം (2)

പതിനേഴിന്‍ പൌര്‍ണ്ണമി കാണും
അഴകെല്ലാമുള്ളൊരു പൂവിന്
അരിയാതിന്നെന്തെ എന്തെ ഇതളനക്കം
പുതു മിന്നുക്കം
ചെറു മയക്കം (അനുരാഗ)

ഓഹ്....കളിയും ചിരിയും നിറയും കനവില്‍
ഇളനീരൊഴുകീ കുളിരില്‍....

തണലും വെയിലും പുണരും തൊടിയില്‍
മിഴികള്‍ പായുന്നു കൊതിയില്‍

കാണാനുള്ളിലുള്ള ഭയമോ
കാണാനേറെയുള്ള രസമോ
ഒന്നായ് വന്നിരുന്നു വെറുതെ പടവില്‍

കാത്തിരിപ്പോ വിങ്ങലല്ലേ
കാലമിന്നു മൌനമല്ലേ
മൌനം തീരില്ലേ? (അനുരാഗ)

ആഹ ആഹ ഹാഅ ഹ ഹ അഹ അഹ ന ന ന ന ന

പുഴയും മഴയും തഴുകും സിരയില്‍
പുളകം പതിവായ് നിറയേ...

മനസിന്‍ അടയില്‍ വിരിയാന്‍ ഇനിയും
മറന്നോ നീ നീല മലരേ

നാണം പൂത്തു പൂത്തു കൊഴിയേ
ഈണം കേട്ടു കേട്ടു കഴിയേ
രാവോ യാത്ര പോയി തനിയേ അകലേ

രാകടമ്പിന്‍ ഗന്ധമോടെ
രാക്കിനാവിന്‍ ചന്തമോടെ
വീണ്ടും ചേരില്ലേ...

അനുരാഗ വിലോചനനായി.....


up
0
dowm

രചിച്ചത്:
തീയതി:30-12-2010 09:30:03 AM
Added by :prahaladan
വീക്ഷണം:714
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :