കറുകറെക്കറുത്തൊരു പെണ്ണാണ്  - സിനിമാഗാനങ്ങള്‍

കറുകറെക്കറുത്തൊരു പെണ്ണാണ്  

കറുകറെക്കറുത്തൊരു പെണ്ണാണ്
കണ്ണാണ് കരളാണ്
കാട്ടുപൂവിന്‍ കന്നിത്തേനാണ് ഇവള്‍
പാട്ടു മൂളും മൈനപ്പെണ്ണാണ്
ഇളമാന്തളിറിന്‍ ചുണ്ടാണ് ഇമകല്‍ രണ്ടും വണ്ടാണ്
കുറുമ്പുകാട്ടും വമ്പാണ് പറക്കുമമ്പാണ്
(കറു കറെ കറുത്തൊരു...)

ചക്കരമാവിലെ കൂടാണ് കൂട്ടിന്നുള്ളിലെ കുയിലാണ്
കുകുകുകു കൂകും കുയിലമ്മേ ഇക്കിളി കൂട്ടാനാരാണ്
തിത്തൈ തിത്തൈ താളം കൊട്ടാന്‍ തത്തേ വരൂ താരാട്ടായ്
എത്താമരക്കൊമ്പത്തേ മുത്തോലമേലൂഞ്ഞാലായ്
കണ്ണാടിക്കന്നില്‍ കിന്നാരം മിന്നാരപ്പൊന്നിന്‍ മിന്നാരം
കരിമ്പുപൂക്കും കാടാണ് കറുത്തവാവാണ്
(കറു കറെ..)

അമ്പലപ്രാവിന്നഴകാണ് ആലിലത്തളിരില്‍ ചേലാണ്
ചെമ്പകപ്പൂവിന്‍ നിറമാണ് ചേമ്പിലത്തുമ്പിലെ മഴയാണ്
മുത്തേ നിന്നെ മുത്തം വെയ്ക്കാം ചിറ്റോളമായ് തുള്ളിക്കാം
മൂവന്തി പോല്‍ മാറ്റേറും മൂക്കുത്തി നാന്‍ തീപ്പിക്കാം
ചിങ്കാരപ്പെണ്ണിനു ചിന്ദൂരം ചില്ലാലെത്തീത്തൊരു പൂത്താലി
പളുങ്കു തോക്കും മാനാണ് എന്റെ പൊന്നുമോളാണ്
(കറുകറെ...)


up
0
dowm

രചിച്ചത്:ബാലേട്ടന്‍
തീയതി:30-12-2010 09:40:38 AM
Added by :prahaladan
വീക്ഷണം:672
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :