എനിയ്ക്ക് പറയാനുള്ളത്....
അശ്രു പുഷ്പങ്ങള്‍ പൂത്തുലയും
വസന്തത്തിന് ചാരുതയില്‍
ചെറുമന്ദഹാസം പൂവിട്ടെന് അധരങ്ങളില്‍
എങ്കിലും സഖീ.....
വ്യഥതന്‍ കാണാകൈകളെന്
ഹൃദയത്തില്‍ മുറുകി തുടങ്ങിയപ്പോള്‍
മനസിന് കണ്ണാടി മങ്ങിത്തുടങ്ങി..
വെളുത്ത പകലിന് പ്രതലത്തില്‍
സന്ധ്യതന്‍ കുങ്കുമം പടര്‍ന്നപ്പോള്‍
അക്ഷിതന്‍ തിരശ്ശീല താഴ്ത്തി ഞാന്‍
ഇരുട്ടാക്കി,
ഭൂതകാലത്തിന് മൃതാവശിഷ്ടങ്ങള്‍
തേടി അലഞ്ഞു ഞാന്‍ നിര്‍ഭയം.
കണ്ടെടുത്തില്ല ഒരു ശേഷിപ്പു പോലുമേ..
എല്ലാം മണ്ണിന്റെ മാറിലായ് ചേര്‍ന്നിരുന്നു...
മരവിച്ച കൈകളാല്‍ തുടച്ചൂ കണ്ണീര്‍ത്തടം
മന്ദ മന്ദമെന്‍ മിഴികള്‍ തുറന്നു
ഞാന്‍ പകലിനെ നോക്കി,
അതില്‍ നീ ഇന്ന്
ഒരു മിഥ്യ മാത്രം.....
Not connected : |