രാത്രി ഒരു ഇരട്ട മുഖം  - മലയാളകവിതകള്‍

രാത്രി ഒരു ഇരട്ട മുഖം  

ഒരു മുഖം

സൂര്യന്റെ കോപാഗ്നിയെ ദേഹിയാൽ മറതീർത്തു,
തുഷാരാലിംഗന ചുംബനം നല്കുവാൻ...
പ്രണയാർഥനായി നാൾ തോറും എത്തുന്ന...
ചന്ദ്രന്റെ കാമുകി രാത്രിയെയനെനികിഷ്ടം..
ആ മോഹിനി രാത്രിയെയനെനികിഷ്ടം...

താരകം പൂക്കുമാ ഉദ്യാന മുറ്റത്ത്..
ശാന്തമായി നിദ്രയിൽ അഴുന്ന പെണ്ണേ..
നിന്റെ മേഘഗളാകും കാർകൂന്തലിൽ നിന്നും..
അടരുന്ന പനിനീര് തുള്ളികളാണ് എനിക്കിഷ്ടം...
ആ മഴനീര് തുള്ളികളാണ് എനിക്കിഷ്ടം...

മറു മുഖം

ഇരുട്ടിന്റെ മറവിൽ, ഉരുളുന്ന ചക്രത്തിൽ..
ഉരിയുന്ന വസ്ത്രത്തിൽ, പിടയ്ക്കുന്ന സ്ത്രീത്വമേ...
നിന്റെ പരിശുധിയിൽ, കുന്തമുനകൾ തറയ്ക്കവേ...
നിശബ്ധനാകും മനുഷ്യത്തം ആണെന്റെ ഭീതി...
ആ ഭീരു, രാത്രി ആണെന്റെ ഭീതി...

അന്യന്റെ പണവും, വൈരി തൻ പിണവും..
കാമത്തിൻ ഭ്രാന്തും, ലഹരി തൻ വിഭ്രാന്തും...
കായത്തിലും, കന്യകാത്വത്തിലും വെട്ടുകൾ വീഴവെ..
ഒഴുകുന്ന രക്തതുള്ളികൾ ആണെന്റെ ഭീതി...
ആ കണ്ണുനീർ തുള്ളികൾ ആണെന്റെ ഭീതി...

പ്രതീക്ഷ

അലർച്ചകൾ കീട്ടിടാത്ത...
നിലവിളികൾ ഉയരാത്ത...
പൈശാചിക നടനം അങ്ങുമില്ലത്ത...
അതി ശാന്തമായൊരു രാത്രി.
നിശീഥിനി ഞാൻ പ്രതീക്ഷിപൂ...
നിന്നുടെ മന്മഥൻ മടിയിൽ തല ചായ്ച്ചു നീ...
ഒരു നാൾ ശാന്തമായി മയങ്ങുമെന്ന്.....


up
0
dowm

രചിച്ചത്:സുജിത് രാജ് (srssrsnair@gmail.com)
തീയതി:11-01-2016 07:23:57 PM
Added by :Sujith Raj
വീക്ഷണം:224
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :