നിരഞ്ജൻമാരുടെ മനുഷ്യചങ്ങല
കാപട്യമില്ലാത്ത നിരഞ്ജൻറ്റെ
കാപട്യമില്ലായ്മ കളംകമുള്ളവർ കവർന്നെടുത്തു
അഞ്ജനമെഴുതിയ അവൻറ്റെ പ്രിയയെ
നിരഞ്ജനയാക്കിയവർ എന്നന്നേക്കുമായി..
കളംകമുള്ളവരും ഇല്ലാത്തവരും
കാപട്യമുള്ളവരും ഇല്ലാത്തവരും
അഞ്ജനമെഴുതിയവരും ഇല്ലാത്തവരും
നിറഞ്ഞയോരോ ഭാരതിയനും
കടപ്പെട്ടിരിക്കുന്നു നിരഞ്ജനോട്..
മറക്കുക മനുഷ്യാ നീ മതമെന്ന കളംകത്തെ
എറിഞ്ഞുടക്കുക ജാതിയെന്ന കാപട്യത്തെ
മാച്ചുകളയുക നീ മത-ജാതി ഭ്രാന്തെന്ന കൺമഷിയെ
തെളിയട്ടെ നിൻറ്റെ മിഴികൾ നിരഞ്ജനെപോലെ..
കര, നാവീകം, വായു, അതിർത്തി സംരക്ഷണം
അസ്സം, രാജ്പുത്താന, ഇൻഡോ-ടിബറ്റൻ
അങ്ങനെ നീളുന്നു നമ്മുക്കായ്
നിരഞ്ജൻമാർ തീർത്ത മനുഷ്യചങ്ങല..
മതമില്ലാതെ ജാതിയില്ലാതെ
കളംകമില്ലാതെ കാപട്യമില്ലാതെ
തെളിഞ്ഞ മിഴികളോടെ കാവലിരിക്കുന്നു
ഭാരതമെന്നയൊരു ഏകതക്കായി..
വളരട്ടെ ഭാരതമെന്ന വിശ്വാസം
ഓരോരുത്തരുടേയും അകങ്ങളിൽ
പ്രാർത്ഥിക്കാം നമ്മുക്കൊരുമിച്ച്, നമ്മളെ
കാക്കും ലക്ഷോപലക്ഷം നിരഞ്ജർക്ക് വേണ്ടി..
നിരഞ്ജന ആയവർക്ക് വേണ്ടി..
ഐക്യത്തോടെ.. ഭാരത് മാതാ കീ ജയ്..
Not connected : |