തീർക്കാത്ത സ്വപ്‌നങ്ങൾ
ബന്ധമെന്ന ചരടിനാൽ കൊർത്തതൊത്തിരി സ്വപ്‌നങ്ങൾ
ചാരത്തിയതീ ബാലഹീനാമം ചുമലുകളിൽ
ചിറകുകൾ വീശിയിറങ്ങീ മരുഭൂവിൽ
ഫലപൂയിശ്ട്ടമാം മണ്ണിനെയും മറന്നു കൊണ്ട്
തരിമണൽ പരന്നയീ മരുഭൂവിൽ
പാകിയതൊക്കെയും പ്രാരാബ്ധ സ്വപ്‌നങ്ങൾ
വെള്ളവും വളവും മതിയാകില്ലോരിക്കലും
ഋതു ഭേദങ്ങളില്ലാതെ രാവു പകലറിയാതെ
ആര്ക്ക് വേണ്ടിയിന്നീ സ്വപ്‌നങ്ങൾ നെയ്യുന്നു
ജന്മ നാടിന്റെ നൊമ്പരങ്ങൾ പെറ്റമ്മയുടെ തെന്മോഴികൾ
പ്രിയതമയുടെ നൊമ്പരങ്ങൾ സന്താനങ്ങളുടെ കളിചിരിയും
പെയ്യാതെ പെയ്തൊരു മഴയെനിക്കു പകർന്നതു
കാണാതെ കണ്ടു മടങ്ങുന്ന അവധി ദിനങ്ങളുടെ
തീരാത്ത നോവുകളും ഒരിക്കലും തീരാത്ത സ്വപ്നങ്ങളും.
- ഒരു പ്രവാസി
Not connected : |