ഏകുവാനായില്ല ശമനം...
തേടിയലഞ്ഞു... ഓടിയലച്ചു...
ഞാനെൻ ഹ്യദയവേദനക്ക് മുക്തി തേടി
നീയല്ലാതെയൊരു പ്രണയത്തെ തേടി
കിട്ടിയില്ലയെങ്ങും കണ്ടില്ലയെങ്ങും..
പുകകൊണ്ടു ഞാനുള്ളിൽ തീർത്ത
ഛായകൂട്ടുകൾക്കോ
ലഹരികൊണ്ട് തലച്ചോറിനേകിയ
ഉന്മാദത്തിനോ
വേദനസംഹാരിയാൽ നാഡികൾകേകിയ
മരവിപ്പിനോ
ശമനമേകുവാനായില്ലയെൻ വേദനക്ക്..
നാരായണൻറ്റെ നിർമ്മാല്യ ദർശനത്തിനും
കഴുത്തിലണിഞ്ഞ കുരിശുമാലക്കും
അഞ്ച് നേരത്തെ നിസ്ക്കാര തഴംപിനും
ഏകുവാനായില്ലയെൻ വേദനക്ക് ശമനം..
രവീന്ദ്രൻ മാഷിൻറ്റെ സംഗീതമോ
ജഗ്ജീത് സിംഗിൻറ്റെ ഗസലുകളോ
ചിത്രേച്ചിയുടെ കുയിൽനാദമോ
സ്വാന്ത്വനപ്പെടുത്തിയില്ലയെന്നെ..
കഴുത്തിലെ കശേരുക്കൾ മുറിയുംപോഴോ
പുഴുത്തപുണ്ണിൽ കുത്തിനോവിക്കുംപോഴോ
കീമോയെന്ന പ്രതീക്ഷയേകുംപോഴോ
ഉള്ള വേദനയേക്കാളെൻ ഹൃദയം തേങ്ങുന്നു
അറിയുന്നു ഞാനിന്ന്, എൻ അമ്മതൻ
പ്രസവവേദനപോലെയെൻ വേദനയെന്ന്
സ്നേഹവും വേദനയും സമ്മിശ്രമെനിക്ക്
മാപ്പുതരില്ലേ നീ ഈ പാപിയോട്
ഭംഞ്ജിക്കില്ലേ നീ മൗനം..
ശമിപ്പിക്കില്ലേയെൻ വേദന...
Not connected : |