അന്നദാനം മഹത്പുണ്യം       
    അക്ഷര കൂമ്പാരം കൊണ്ടു നിറച്ചൊരാ
 കടലാസു കീറുകള്‍ മാറത്തു ചേര്‍ത്തു നീ
 നൂതന സംസ്കാര നിര്‍വൃതിയില്‍ ആഴവെ..
 പാറിപറക്കുന്ന കഴുകനും മീതെ നീ
 പറന്നെത്തുവാന്‍ മോഹിക്കവെ
 തെല്ലുനേരം തിരിഞ്ഞൊന്നു നോക്കുക
 പട്ടിണി പാവങ്ങള്‍, അരവയര്‍ നിറച്ചീടാന്‍
 നിന്‍ ശിഷ്ട ഭക്ഷണം തേടി അലയുന്നോര്‍...
 
 "കഴിക്കു നീ കുഞ്ഞേ..,ഇതു നിന്‍
 അമ്മയ്ക്കായ്,അച്ഛനായ്,ചേട്ടനായ്.."
 എന്നു നാം ലാളിച്ചു തീറ്റിക്കും
 കുഞ്ഞുഹൃദയങ്ങളെ 
 ഒരു നുള്ളു വറ്റിനായ് ആര്‍ത്തനായ്
 കേഴുമാ പഥികന്‍റെ രോദനം കേള്‍ക്കാന്‍
 ഒരു കാതു നല്‍കാന്‍ പഠിപ്പിക്കൂ
 നീയാ ബാല്യത്തെ ........
 
 ഒരു നേരമാഹാരമെന്ന സ്വപ്നത്തിനായ്
 ശോഷിച്ച കുഞ്ഞിളം കയ്യുകള്‍ നീളവേ,
 ശിഷ്ട ജീവിതം തള്ളിനീക്കീടുവാന്‍
 കനിവുകള്‍ തിരയുന്ന വൃദ്ധനേത്രങ്ങളും,
 ഉദരത്തില്‍ വളരുന്ന ഹൃദയതാളത്തിനായ്
 അമൃതം തിരയുന്ന മാതൃഹൃദയത്തെയും
 കാണാന്‍ പഠിപ്പിക്കൂ നീ ആ ബാല്യത്തെ....
 
 ഒരു മാതൃഹൃദയത്തില്‍ നിന്നുതിരുമാ
 മുലപ്പാലിന്‍ മധുരം നുണഞ്ഞവര്‍ നമ്മള്‍,
  വിശപ്പിനായ് കേഴുന്ന നിന്‍ കൂടപ്പിറപ്പിനായ്
 ഒരു പിടി അന്നം മാറ്റിവെച്ചീടുക... 
 
 
 
      
       
            
      
  Not connected :    |