ഛായപകർച്ച - തത്ത്വചിന്തകവിതകള്‍

ഛായപകർച്ച 

ഛായപകർച്ച

പണ്ടെന്നൊവരഞ്ഞൊരാ
പ്രണയത്തിൻ ഛായങ്ങൾ
വീണ്ടും ഞാൻ ചാലിച്ചെടുത്തു,
വരഞ്ഞു നോക്കി, വരകളെ
ചേർത്തു നോക്കി,
മനോഹരമാം സൃഷ്ടി അല്ലെന്നാലും
ചിരിപ്പൂക്കൾ വിടർന്നിരിക്കുന്നു..

ഛായങ്ങളിൽ പ്രണയം കോരിയൊഴിച്ചു,
വരകളിൽ വശ്യതയും..
ഭാവങ്ങൾ മാറി മാറി തൂകും വിദം
അത്ഭുതമാം പ്രണയം പോൽ
മാറിയിരിക്കുന്നു എന്റെ ഇ വരകളും..

വർണ്ണപകിട്ടിൽ തെളിഞ്ഞൊഴുകിയും
രൂപഭാവങ്ങൾ ചേർന്നും,
ഒടുവിൽ കയ്യിൽ വന്നൊരാ
പ്രണയത്തിന്റെ-
കണ്ണുകൾ മാത്രം അടഞ്ഞിരിക്കുന്നു..
പണ്ടെന്നൊവരഞ്ഞൊരാ
പ്രണയത്തിലെന്നപോലെ !!!


___ശ്രീനാഥ്


up
0
dowm

രചിച്ചത്:Sreenath
തീയതി:30-01-2016 08:57:36 PM
Added by :Sreenath
വീക്ഷണം:100
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :