"പ്രണയമോ വ്യഥാ..." 


മാഞ്ഞു തുടങ്ങിയൊരു ചുവർചിത്രഛായവർണ്ണമായി എൻ സ്മൃതികളിൽ നിഴൽ വീഴ്ത്തി നിൻ ഓർമക്കീറുകൾ;
എൻ നയനങ്ങളിൽ നനവിന്റെ കണ്ണീർമുത്തുകൾ മുത്തമിട്ടീക്കണ്‍പ്പീലികളിൽ
ധാരയായിയൊഴുകുന്നൊരാ കണ്ണീർകണികകൾ!!

വരണ്ടുകിടന്നൊരാ നെൽപ്പാടത്തൊരു
നെൽമണി കിളിർക്കുവാനെന്നോണം വാർമുകിൽ വരണ്ടുക്കീറി വന്നൊരാ വർഷമേഘമെന്നപോൽ
നിൻ മുഖദർശനത്തിനായി കാത്തുനിന്ന ഞാനൊരു മുഖപചൻ എന്നപ്പോൽ !!
ഘനശ്യാമം നിറഞ്ഞൊരെൻ മനമതിൽ
അഭ്രിയമായൊരു നിൻ മുഖം!

അനുരാഗനിറക്കൂട്ടിൽ ഞാൻ വരച്ചൊരു അനുരാഗരൂപമവൾ;
എങ്കിലും തുടർക്കാഴ്ച്ചയിൽ അവളൊരു അനന്യരാഗരൂപിണി !!
അവൾക്കായി മനധാരയിൽ ഞാൻ ഒരുക്കിയൊരാകാശക്കോട്ടയിൽ മേഘരൂപനായൊരു അനുരാഗത്തോഴനാകാൻ വെമ്പിയ എൻ മനമിതിനശാന്തിയല്ലോ വിധിചിരുന്നത് !!

പറയാത്തൊരെൻ സ്നേഹവുമുള്ളിൽ ഒതുക്കിയ നീറ്റലിൽ അവൾക്കായി കാത്തിരുന്നൊരാ അജ്ഞാതദിനരാത്രങ്ങളിൽ നിനചില്ലിങ്ങനൊരു നൊമ്പരജ്വാല !!
അവൾക്കായി കാത്തിരുന്നൊരെൻ പ്രതീക്ഷദിനങ്ങൾ ഒന്നൊന്നായി പൊഴിഞ്ഞതറിയാതെ വീണ്ടും ഈ കാത്തിരുപ്പ് ഒരു തുടർകഥ !!

രക്തം ചീന്തുന്നൊരി ഹൃദയമുറിവുകളിൽ നിൻ ചിരി മായാതെ കാക്കുന്നതറിയുമോ നിനക്ക്?
കണ്ണീർ ചാലിച്ചൊരെൻ വ്യസനവദനത്തിൽ
ഞാൻ അണിഞ്ഞൊരു ചിരിയുടെ മുഖമൂടിയഴിഞ്ഞു വീണതറിയാതെ എൻ മനം വീണ്ടും തേങ്ങുന്നു!!
ബാക്കിയില്ലിനിയിറ്റു സ്നേഹമെൻ നെഞ്ചിൽ ഒരു കാലമത്രെയും നിന്നെ സ്നേഹിച്ചതെല്ലാം വ്യഥാ !!

എന്നിലേക്കുൾ വലിഞ്ഞു വ്യഥാ നിന്നിലെ ഞാൻ !!
പൊട്ടിച്ചിതറിയ കളിമൺ വിഗ്രഹം പോൽ ശിഥിലമായൊരെൻ മനോവികാരം !!
ഞാൻ നിന്നെയോർത്തിന്നു വ്യഥാ പഴിക്കുന്നതെൻ വിധിയെ പോലും !! പിരിയുമെന്നറിഞ്ഞിട്ടും മറക്കാൻ കഴിയാതെ നിന്നെ തന്നെ ഓർത്തുരുകുന്നു ഞാനിന്ന് !!
തഥ്യമായി പ്രണയിച്ചൊരെൻ മനസിനെ കണ്ടില്ലായെന്നു നിനച്ച നിൻ വീചിയിൽ നിനക്കായി വീണ്ടുമീ കാത്തിരുപ്പോ വ്യഥാ !!


up
0
dowm

രചിച്ചത്:ആദിത്യാ ഹരി
തീയതി:31-01-2016 03:08:58 AM
Added by :Adithya Hari
വീക്ഷണം:292
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me