" ശിലയില്‍ വിരിഞ്ഞൊരെന്‍ കവിത "
നിശാഗന്ധി ഇതളെഴുതിയൊരാ രാത്രിയാമത്തിങ്കല്‍ മിഴിവിടര്‍ത്തി നില്‍ക്കുമെന്‍ ചാരുശില്പം നീയറിഞ്ഞുവോ നിന്‍ ശില്പിഹൃദയത്തിന്‍ പതനസ്വരം സ്വരരാഗതാളഭേദമേതുമില്ലാതെ
തച്ചന്‍ തന്‍ ഉളിയില്‍ തീര്‍ത്തൊരു കവിതയായി നില്‍പ്പൂ നീ അഗ്നികുണ്ഡത്തില്‍ ജ്വലിച്ചൊരാകരിങ്കല്‍ പ്രതിമയ്കറിയുമോ നൊമ്പരചൂളയില്‍ എരിഞ്ഞുന്നീറുന്ന
നിന്‍ കവിഹൃദയം
ഒരുനറു പുഷ്പമായി ചെറുപുഞ്ചിരി തൂകുന്നയെന്‍ പ്രിയതോഴി നിറച്ചായങ്ങള്‍ വര്‍ണ്ണപ്പകിട്ടേകിയ വര്‍ഷവില്ലായി,
കുളിര്‍മാരിപെയ്യുന്നോരെന്‍ അകതാരില്‍ ഒരുവാക്കുമിണ്ടീടാതെ എന്തേ നീ നില്പൂ ?
മാറുമീഋതുവിലും മാറാത്തൊരാശ്വാസമാം നിന്‍ പുഞ്ചിരി,
വ്യാസവേദങ്ങള്‍ നിലനില്‍ക്കുമാക്കാലത്തോളം നിന്‍ചിരി മായാതെ നില്കണമെന്‍ സാക്ഷ്യമായി!
പാണന്‍ കൊട്ടിപ്പാടുമാ പാണിപ്പാട്ടിലും നാടെങ്ങും പാടികേട്ടൊരാ-നാടന്‍പ്പാട്ടിലും
നിന്‍ ഗീതം-പാടിവാഴ്തണമൊട്ടുമടിയാതെ;
ഉടലാര്‍ന്ന നിന്‍ മേനിയ്ക്കു ലഭ്യമാം ജീവിതമിഹ അപ്പാടെ മുക്തി കൈവരും നിനക്കതു;
രാമായണത്തിങ്കലുള്ളൊരു അഹല്യാദേവിയക്കഥയില്‍ പാറയായിപ്പോയതെന്തിഹയിതെന്നോ ഈ കഥയതില്‍ ശിലയായിപ്പിറന്നവളഹല്ല്യാ ദേവിപ്പോല്‍ തേജസ്വിനിയാം നാരിയായി!
കാര്‍കൂന്തലഴകതില്‍ തെളിഞ്ഞുനില്ക്കുമാ മുഖതാരില്‍ അദൃശ്യജ്യോതിസായി വിടരുന്നൊരു കമലംപ്പോല്‍ നിന്‍ നയനങ്ങള്‍;
തേരാളിയാമരുണന്‍ നയിക്കു-
ന്നൊരായിരവെള്ളക്കുതിരവലിക്കുന്നൊരാ-
സ്സുവര്‍ണ്ണരഥമതില്‍ ശോഭനീയനാം ആദിത്യദേവനെപ്പോല്‍ വിളങ്ങുന്നൊരെന്‍ ആത്മമിത്രയാം നാരിശ്ശിലയെ!
വൈകുണ്ഠേശ്വരന്‍ തന്‍ പ്രിയസഖിയാം മഹാലക്ഷമിയെപ്പോല്‍ ചിരകാലമത്രയുമേ വിരഹിക്കുകസ്സദാ!
ഇടവചാറ്റലില്‍ ഇടര്‍ന്നുവീണ രണ്ടിലകളെന്നപ്പോല്‍ കാലചക്രമുരുളുന്നമ്മാത്രയില്‍ ചിലകാലം എപ്പോഴോ ശില്പിയും ശിലയ്ക്കു അപരിചിയായി ഭവിച്ചീടാം!
കാലമേ! സുഖമെന്തെന്നറിഞ്ഞീടാത്തവനീ ശില്പിയവന്‍
അനുഭവിക്കുമാ അസുഖമല്ലോ;
അവന്‍ത്തന്നെ കൊത്തിപ്പടുത്തൊരു തരുണീശില്പമതനുഭവിക്കുന്നൊരു സുഖം!
എന്തെന്നാലും ചൊല്ലീടണംനാംസദാ ലോകാസമസ്താ സുഖിനോഭവന്തുഃ!!!
Not connected : |