" അരികിൽ "
അരികിൽ നിന്നരികിൽ അണയുവാനല്ലോയെൻ ആത്മാവുമന്ത്രിക്കുമൊരാത്മഗതം!
മാൻപ്പേടമിഴിപ്പോൽ കരിയെഴുതിയ നിൻ ഇരുനയനധളങ്ങളിലിറ്റുന്നൊരാ ഈറനൊപ്പാൻ നിന്നിൽ നീയായി എൻ ദേഹം ദേഹിയായി മാറും നിൻ ചാരെ!
നിൻ കവിളിൽപ്പതിഞ്ഞൊരാച്ചാറ്റൽ മഴത്തുള്ളിയായി സ്നേഹവർഷമായി പെയ്തുതോരാം!!
നിൻ നനുത്ത സ്നേഹത്തിനുറവയായി നാം ഇരുവരും ഒന്നിച്ചൊരു അനുരാഗപ്പുഴയായിയൊഴുകാം!!
ഒന്നിച്ചൊരുമുകിലായി മാനത്തു നീങ്ങാം ഒന്നിച്ചൊരാമ്പൽപൂവായി വിടരാം ഒന്നിച്ചൊരുസ്വരമായി മുഴങ്ങാം ഒന്നിച്ചൊരുകാറ്റായി പടരാം!!
നാമൊന്നായി നമുക്കായി തീരാം!!
പൂർണേന്ദു വർണ്ണനുത്തോഴിയാം രോഹിണിയെന്നപോൽ നീ പടരണം നീലനിലാവായി!! അനുരാഗപ്പുഴയായി!!
നീലനിലാവിൻ അനുരാഗപ്രഭയായി തട്ടിതെറിച്ചൊരു പാൽകിണ്ണമായി തൂകാം!!
മന്ദാരചെപ്പിൽ നിന്നും വഴുതി വീണൊരു ചെമ്പകപ്പൂവിൻ ദളമായി വിടരാം!! അതോ മാണിക്ക്യവീണയിലാരോ വിരൽമീട്ടിയൊരു സ്വരരാഗമായി തീരാം!!
എന്തിരുന്നാലും നിന്നിൽ നിന്നകലാതെയിരിക്കാൻ നിൻ മാനത്തൊരു മുകിലായി ഞാൻ തീരാം!
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|