" ഒരു ആട്ടക്കഥ..."
മണിച്ചിലമ്പിൻ മണികളിൽ തങ്ങിനിൽക്കുന്നൊരാസ്വരമല്ലോ ചിലമ്പൊലികൊള്ളുന്നൊരു നൃത്തലാസ്യം!!
നടരാജ നടനമാടുന്നൊരാ നടനസൗമ്യമല്ലോ നൃത്തനാദം!!
ജീവിത ഇഹവൃത്തതിലാടുന്നൊരാ ഇതിഹാസമല്ലോ ജീവതാളം!!
പലവുരുചവിട്ടിയുറപ്പിച്ചിട്ടും പലനാളുമാടിതെളിഞ്ഞിട്ടും പതറിപ്പോകുന്നൊരാച്ചുവടല്ലോ
പതറിയ മനസ്സിന്റെ താളം!
മോഹിനിവേഷം സദസാകെയവൾ ആടിരസിപ്പിക്കുന്നനേരത്തും ഉൾമനമാകെ അവളാടിയുലയുന്നു!!
മുഖഛായവർണ്ണങ്ങളാൽ മുഖരിതമായെന്നാലും മനധാവിൽ എരിയുന്നൊരാഴി നീറി നീറി!!
ശാന്തമായൊരാട്ടക്കഥക്കളിച്ചെന്നാലും പ്രക്ഷുബ്ദമായൊരു മനമല്ലോ അവൾക്കുള്ളത്!!
ഭരതമുനിയെഴുതിയോരാ നാട്യശാസ്ത്രസങ്കൽപ്പമതിൽ ശാസ്ത്രമൊത്തൊരാട്ടക്കാരിയിവളെങ്കിലും ദേഹി തേങ്ങുന്നൊരുക്കടലായി തിരതല്ലുന്നു!!
അഴകുള്ളവളുടെ പാദമതിനലങ്കാരമായൊരാ മണിച്ചിലങ്കയും ചേലഞൊറിഞ്ഞുടുത്തൊരാ നൃത്തപുടവയുമല്ലോ ആകെയുള്ളൊരുസമ്പാദ്യമിവൾക്കിതു!
ആടിക്കളിച്ചൊരാ വേദിയിലല്ലോ പൊട്ടിചിതറിയ ചിലമ്പുമണികൾ രക്തത്തിൽ ചാലിച്ച കുങ്കുമപ്പൂപോൽ ചിതറിതെറിച്ചതു!!
ചോര ഇറ്റുന്നൊരാപാദവുമായി അറ്റുപ്പൊയൊരാ ജീവിതശകലവുമായി ആട്ടം അഴിച്ചൊരാട്ടക്കാരിയവൾ!!
ഇനിയിവൾക്കുള്ളതാടാൻ ബാക്കിയായൊരു ജീവിതമാട്ടക്കഥയല്ലോ!!
Not connected : |