"സ്വപ്നത്തിൽ..."
ഇന്നലെയെന്നോ ഞാൻ കണ്ടൊരാ സ്വപ്നത്തിലേതൊ മങ്ങിയ തിരിനാളമായി എരിഞ്ഞു നീറുന്ന നിൻ ഓർമകളെന്നെ വലിച്ചെറിഞ്ഞെതൊരു ജ്വലിക്കുന്ന ദഹനചിതയിലേക്ക്!
ദിനരാത്രങ്ങൾ നീയെനിയ്ക്കായി കാവൽ നിന്നു കൊള്ളാമെന്നു വാക്കു നൽകീയെതോവൃഥ!
ഋതുക്കാലഭേദമേതുമില്ലാതെ നീയെൻ ചാരെയുണ്ടാകുമെന്നുപ്പറഞ്ഞതും പൊഴി!
നാം ഒന്നായിയാലാപനശ്രുതി പകർന്നൊരാ ആനന്ദഭേരിഗീതം നീ മറന്നോ സഖിയേ?
എൻ അരികെ വന്നൊരാമ്പൽ പൂവായി എൻ മാറിലണയൂ!
നിൻ ചെറുചിരിക്കായി കാതോർത്തിരുന്ന നാളുകളും
നിൻ നറു ചുംബനത്തിനായി കാത്തുനിന്ന മൂർദ്ധാവിലനുരാഗപ്പുഴയായി നീയൊഴുകു!!
നിൻ ഇളംച്ചുണ്ടിൽ നിന്നുതുർതിരുന്ന ചെറുവാക്കുക്കൾക്കായി കാതോർത്തിരുന്നു ഞാനും
ക്ഷണനേരത്തിൽ നീ തന്നൊരായിരമോര്‍മ്മകള്‍ നീറുന്ന നൊമ്പരസാക്ഷ്യപത്രം!!
പുലരാന്‍ വെമ്പുന്നൊരാ രാവിലേതൊ നാഴികയിലുണർത്തിന്‍റെ സ്വരമായൊരാ രാക്കിളിപ്പാട്ടു!!
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|