"നക്ഷത്രം" 


പകലു രാവിനെ ചുംബിക്കുന്നൊരാ സന്ധ്യാ നിമിഷത്തിലെങ്ങോ ആകാശവീഥിയിൽ മിന്നി തെളിഞ്ഞൊരു നക്ഷത്രമല്ലോ താരാട്ടിൻരാഗത്തിൽ പണ്ടെന്നൊ അലിഞ്ഞു ചേർന്നതു!!
ഒാർമചെപ്പിൻ തിരിയായി തെളിഞ്ഞൊരു മാർഗദീപമല്ലോയീനക്ഷത്രം!
ഓർമകൾ ഓർക്കുവാനും മറവികൾ മറക്കാനുമുള്ളതെങ്കിൽ ഓർമകൾ മരവിച്ചൊരാ നിർജ്ജീവമായൊരീയവസ്ഥയിൽ പുതുജീവനേകുന്നു നിൻ ഓർമകൾ !!

ചിമ്മി ചിമ്മി മിന്നി തിളങ്ങുന്നൊരീ താരകമല്ലോ മിന്നി തിളങ്ങുന്നൊരീ മിന്നാമിന്നിയായി വാനിൽ തുള്ളി തുടിക്കുന്നതു !!
ആമ്പൽ വിടർന്നൊരാ അമ്പലപൊയ്കയില്‍ തെളിഞ്ഞു നില്ക്കുമീ ജലകണികയിൽ പ്രതിഭലിക്കുന്നു നിൻ കോമള രൂപം !!
രവിശോഭയിൽ ചിമ്മുന്ന നിൻ നയനങ്ങൾ കണ്‍കാണ്‍മാതെ പോയി മറഞ്ഞു !
വിഷമപ്പകലിനൊടുവിലെപ്പോളൊ വീണ്ടും വന്നൊരെൻ സ്നേഹിതനവൻ എൻ വാർമുകിൽ വർണ്ണനായി ചിമ്മി !!


up
0
dowm

രചിച്ചത്:ആദിത്യാ ഹരി
തീയതി:31-01-2016 03:53:21 AM
Added by :Adithya Hari
വീക്ഷണം:465
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :