" പെയ്തു തോർന്ന ഇടനാഴി" 


ചേറുമണക്കുമീ വയൽവരമ്പത്തു പാറിപറന്നൊരു പൂമ്പാറ്റമാതിരി
ഓടിമറിഞ്ഞയെൻ ബാല്യദിനങ്ങൾ
ഒന്നൊന്നായികൊഴിഞ്ഞതു അറിയാതെപ്പോയി ഞാൻ!
ഓരോമൺത്തരികളും പറഞ്ഞൊരാ കടങ്കഥകൾ കളങ്കമില്ലാതെ കാക്കുന്നുയെൻ സ്മൃതികളിൽ!
എൻ നാട്ടിൽ ആദിത്യദേവനു ഉണർത്തുരാഗമായി ക്ഷേത്രനടത്തന്നിൽ നിന്നുയരുന്ന കീർത്തനം കേൾക്കുന്നമാത്രയിൽ പാടുന്നകോകിലം!

ലാഘവബോധമേതുമില്ലാതെ പാടിതുഴഞ്ഞ എൻ ജീവിതപ്രാരാബ്ദം പിൻതിരിഞ്ഞു നോക്കുമ്പോൾ
ദീർഘശ്വാസം വലിക്കുന്നു!
അന്നു ഞാൻ പടിയിറങ്ങിയ കൽപ്പടവുകളിൽ ഇന്നീനിമിക്ഷത്തിൽ എത്തിനിൽപ്പു!
പേമാരിപെയ്തൊഴിഞ്ഞയീ സമയത്തു-
ഏങ്ങിതേങ്ങുന്നുവീ മഴവേഴാമ്പൽ!
മുറ്റത്തെ തുളസിയിൽ തങ്ങിനിൽക്കുമാ മഴതുള്ളികൾക്കു
കുളിർമയേകാൻ
എത്തിയ ഇളംകാറ്റു
കത്തുന്നനിലവിളക്കിൽ ചുംബിച്ചുനീങ്ങുന്നൊരു യാത്രയിൽ പശ്ചാത്തലമൊരുരുക്കുന്നു
മുത്തശ്ശിച്ചൊല്ലീടും സന്ധ്യാവന്ധനം
അതിനുമകമ്പടി സേവിക്കും
സന്ധ്യതൻ അന്ധകാരം!
കാലച്ചക്രത്തിൻ അഭ്രപാളിയിൽ
ജ്വലിക്കുന്നൊരോർമയായി അന്നു പെയ്തു തോർന്ന ഇടനാഴി ഇന്നും തങ്ങീടുന്നുയെൻ സ്മൃതിയീടുകളിൽ!
വൈകിവീശിയ കാറ്റിന്റെക്കുളിർമയിൽ
വീണ്ടുമെന്നെ ഈമണ്ണിലെത്തിച്ച കാലമേ നിനക്കും സ്തുതി!


up
0
dowm

രചിച്ചത്:ആദിത്യാ ഹരി
തീയതി:31-01-2016 03:49:20 AM
Added by :Adithya Hari
വീക്ഷണം:257
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :