"അവൾ" എങ്ങുനിന്നുവന്നതെന്തെന്നറിയാതെയുരുകി നില്‍ക്കുമാക്കാഴ്ചയോ ഭീകരം വന്നതവര്‍ക്കേതന്നറിയുമോ പഞ്ചേന്ദ്രിയമൂ ഢമണ്ഡൂകമായിനില്‍പ്പവർ ‍ മൊട്ടുവിരിയുന്നമാത്രത്തന്നില്‍ സുരഭക്കുമ്പിള്‍ ഇതള്‍വിരിയ്ക്കാന്‍ വെമ്പുന്നൊരു ചെമ്പനീര്‍പ്പൂവവള്‍! കൗമാരകുസൃതിക്കൊണ്ടു തിലകമണിഞ്ഞവളൊളിപ്പിക്കുമൊരു പാല്‍ചിരി ചുണ്ടിലായി!

പിച്ചവെച്ചൊരാ കുസൃതിക്കുടുക്കയിന്നവളെത്തി നില്പ്പൂ യൗവന പടിവാതിലില്‍!
ഇന്നിവള്‍ക്കിതു പേടിക്കേണമീ ചുറ്റുമുള്ളൊരു മൂര്‍ച്ചിതമാം ചതിയൊളിയമ്പുകള്‍!
കരിമ്പനകളിളകിയാടുന്നപ്പോലവള്‍ക്കുള്ളൊരാ കാര്‍ക്കൂന്തലഴകും വില്ലുപ്പോല്‍ നീണ്ടുക്കിടക്കുന്നൊരാ പുരികങ്ങളും രക്തവര്‍ണ്ണമിതമാം ചുണ്ടുകള്‍ക്കുണ്ടൊരു ഭൂ ഷണമാം സ്വര്‍ണ്ണവര്‍ണ്ണദേവമുഖത്തിനുടമയവള്‍!
വടിവൊത്തമേനിയതിലില്ലൊരംഗ ചാപല്ല്യതകള്‍ മണ്ണില്‍ വന്നിറങ്ങിയൊരപ്സരസുന്ദരിയവള്‍!

അന്ധകാരഭീകരത പതിച്ചൊരാ സത്വരാത്രിയിലേതോ കാമാന്ധരായ കാപാലികനഖമുനയാല്‍ ചീന്തിയെറിയപ്പെട്ടവളുടെ ജീവിതമതില്‍ ചവിട്ടിയരഞ്ഞൊരു പനീര്‍പ്പൂവായിയവള്‍!

കപടസദാചാരപ്പാലകര്‍തന്‍ മൗനത്തിനെന്തൊ കനമിതു
ക്രോരമായിയാക്രോശിക്കുന്ന കൂട്ടമതിനെന്തുണ്ടൊരവകാശം കണ്ടുനില്‍പ്പല്ലാതെ മൗനംപാലിച്ചതപ്പോള്‍??

പ്രതികരിക്കേണ്ടൊരു പ്രതിനിധിജനമപ്പോള്‍ മൗനവ്രതത്തില്‍! കാക്കിയിട്ടൊരാ പാലകജനങള്‍ സ്തംഭരായിനില്പ്പവര്‍!

സോദരിയാമവളെത്തിരിച്ചറിയാന്‍ കഴിയാത്തൊരാക്രൂരരാം അവരിത് ഇനിയേതുയുഗം ഗദ്ഗദമായൊരാബോധം ലഭിക്കുമവര്‍ക്കത്?
ചിന്താശക്തി നഷ്ടപ്പെട്ടൊരു നശൂലജീവികളാം നരകജന്മമവര്‍ക്കായി സംരക്ഷണമതിലതു തീര്‍ക്കുന്നൊരീ
ലോകമിന്ന്!

എന്തിനു സഹിക്കേണമീ അസഹിഷ്ണുത വളര്‍ന്നീടുവാന്‍ ഇനിയെന്നുണര്‍ന്നീടുവാനെന്നൊരു സന്ദേഹം കൈവെടിഞ്ഞുണരേണം നാം ഉടന്‍!


up
0
dowm

രചിച്ചത്:ആദിത്യാ ഹരി
തീയതി:31-01-2016 03:48:01 AM
Added by :Adithya Hari
വീക്ഷണം:229
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me