"മൗനം" മൗനമെന്തെന്നറിയാതലഞ്ഞൊരാ നിശബ്ദനിമിഷത്തിൽ
അറിഞ്ഞൊരാ ശബ്ദമല്ലോ
എൻ നിശബ്ദത!

ശബ്ദമതേതുബന്ധമില്ലാതെ തളര്‍ന്നുപ്പോയൊരെന്‍ അന്തര്‍ധാരയിലുണര്‍ത്തിന്‍റെ
സ്വരമായിയെത്തിയൊരാ മൗനഗീതം!

പാടിക്കഴിഞ്ഞൊരാശ്രുതിമോഹനഗീതയിലുള്ളൊരാ മൗനരാഗമല്ലോ പാടിയപ്പാട്ടിന്‍റെ പാലാഴി!
സര്‍വ്വമതിലുള്ളൊരാ സംഗീതമയമതിലകത്തല്ലോ നിശ്ശബ്ദ മൗനരാഗമാലപിച്ചത്!

ഏതൊരുസന്ദര്‍ഭമായതതെന്തെന്നാലും ഉള്ളൊരുഘടകമാമീ മൗനഭാവം!
ചിലസന്ദര്‍ഭമതേതിലും മൗനമതല്ലാതെ വേറെന്തതാകുമതത്ത്യുത്തമം!

അന്ധകാരചടുലത ചാലിച്ചൊരാനിശ്ശബ്ദതയ്ക്കുണ്ടൊരു ഭീതിഭാവം എന്നിരുന്നാലും മൗനമതിനുണ്ടൊരു നിഷ്കളങ്കഭാവം!

പൊട്ടിച്ചിതറിപ്പോയൊരാ പളുങ്കുപാത്രംപോല്‍
പണ്ടെങ്ങോ വീണുടഞ്ഞൊരു മൗനരാഗമാണെന്റെ ശബ്ദതാളം!


up
0
dowm

രചിച്ചത്:ആദിത്യാ ഹരി
തീയതി:31-01-2016 03:46:55 AM
Added by :Adithya Hari
വീക്ഷണം:188
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)