"ഒരു ജീവിതം"
ഭ്രൂണമായി പെറ്റമ്മ തൻ ചുടുചോര കുടിച്ചുകൊണ്ടങ്ങനെ എട്ടോന്പതുപത്തുമാസം ഉദരത്തിൽ വളർന്നു
എല്ലു നുറുങ്ങുംപോലുള്ള വേദനയിൽ ചെറുപുഞ്ചിരിയായി നീ വന്നെത്തി
ആയിരം കിനാവുകൾപൊടുന്നന്നെ നിന്ന് കൂടെ ജനിച്ചു വീണു
വീണ്ടും നീ ജനനി തൻ ചുടു ചോര മുലക്കാമ്പിൽ നിന്നുമിറ്റിറ്റായി മാതൃ സ്നേഹത്തിനോപ്പം നുകർന്നിരുന്നു
നീ അറിയാതെ പോയിടരുത് നിൻ തണൽ നിൻ അച്ഛന്റെ വിയർപ്പുകണി കകൾ ആണെന്ന്.
നാം അറിയാതെ നമുക്കായി തണൽ വിരിച്ചും തണലായി വിടർന്നും താങ്ങായി
നിൽക്കുമീ ജീവിതകുസുമങ്ങൾ പിച്ചിഎറിയപ്പെടരുതേ വാർധക്ക്യെ ദശാസന്ധിയിൽ
വേരറക്കപ്പെടരുത് ഈ മാതൃഹൃദയവും പിതൃത്യാഗവും
വൃദ്ധസദനംത്തന്നിലെ ഇരുണ്ട മുറിയും വരണ്ട കാഴ്ചയും നീറ്റലാകും ആ പുണ്യ ഹൃദയങ്ങളിൽ
പണ്ടുതാനെ മാതൃരക്തം ഭുജിച്ചിട്ടും ഈ ജാതി കർമ്മങ്ങൾ ചെയ്തീടും ധുർജനമല്ലോ രക്തസേവ ചെയ്തീടും രക്തരക്ഷസുകൾ!
എൻ മാതാപിതാവല്ലോ കൺകണ്ട ദൈവമെന്നു നിനയ്ക്കും ചിലർക്കതു
സൽഗുണം ചെയുന്നൊരീ മാനവർ ആകുന്നു നിത്യപ്പൊരുളാകും മാധവൻ!!
മാനവസേവയല്ലോ മാധവസേവ!!
Not connected : |