" നിഴൽ "
ആരുണ്ടെനിക്കെന്നുള്ളൊരു സംശയതഴമ്പിൽ
കൂട്ടിനായിപ്പിറന്നൊരുത്തരം എൻ നിഴൽ
കത്തിയൊലിക്കുന്ന അർക്കന്റെ
ദഹന വെയിലിലും
എൻ കൂടെ എപ്പോഴും അൻപ്പോടെ നിൽപ്പവൻ എൻ നിഴൽ
ആരാരും ആർക്കുമേ എക്കാലവും കൂട്ടിനായി നില്പ്പില്ല
എന്നുള്ള സത്യം ഓർമിപ്പിച്ചീടുവാൻ എന്നപോൽ
എൻ നിഴൽ എന്നെ തനിച്ചാക്കി മടങ്ങുന്നു സന്ധ്യയിൽ!
എന്റെത് എന്നുഞാൻ കരുതിയ എൻ നിഴൽ പോലും അരുണന്റെ ഔദാര്യം!
അതോ രാവിന്റെ കറുപ്പിനു അഴകുക്കൂട്ടാൻ എൻ നിഴൽ അതിൽ അലിഞ്ഞു ചേർന്നതോ?
എൻക്കൂടെ ഒരു പകൽ നിന്നിട്ട് വിട വാങ്ങും നിമിക്ഷത്തിൽ ഒരു വാക്കു മിണ്ടാതെ എന്തിനു നി പോയിമറഞ്ഞു ?
Not connected : |