" മയിൽ‌പ്പീലി" 



മയിൽ‌പ്പീലി തണ്ടുപ്പോലുള്ള നിൻ മൃദുചെറുവിരൽ കൊണ്ടെഴുതിയെ നിൻ നയനദളങ്ങൾ മന്ദഹസിച്ചു വിളിക്കുന്നു എൻ ചാരുഹൃദയം
നിൻ കൂടെ നടന്നുതീർന്ന വഴികളിൽ അറിയാതെ ഉതിർന്നു എൻ കണ്ണുനീർകണികകൾ
ക്ഷണനേരത്തിൽ മിന്നി മറയുന്ന നുറുങ്ങു ദീപമായി എൻ മുന്നില് നിന്നു നീ
എന്നോ ഞാൻ കണ്ടു മറന്നൊരു സ്വപ്നവീചിയിൽ വർണമയൂഖമായി പറന്നു അകന്നു നീ
ഏതോ രാത്രിയാമത്തിൽ വിണ്ണിൽ എത്തിയ മേഘമായി
എൻ ഹൃദയത്തിൽ പെയ്ത ഒഴിഞ്ഞത് എന്തിനു സന്ധ്യയെ നീ?


up
0
dowm

രചിച്ചത്:ആദിത്യാ ഹരി
തീയതി:31-01-2016 03:43:31 AM
Added by :Adithya Hari
വീക്ഷണം:176
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :