" പുനർജനി "
മണ്ണിൽ കുതിർന്നുപ്പോയൊരാ സ്വപ്നമതിൽ പൊലിയുന്നു കിനാവിൻ സ്ഫടികസൗധം!
പുതുജീവനേകുവാൻ തുടങ്ങുന്നോരീ യാത്രയിൽ
പരിചിതമാം പലമുഖങ്ങൾ അപരിചിതമായി തോന്നീടും !
കൈ നീട്ടിയ പലക്കരങ്ങളും കൈ മലർത്തുമാക്കാഴ്ച കണ്ടുന്നീറി ഞാൻ!
നീറുന്ന നെഞ്ചിൽ ജ്വലിക്കുന്ന കനലുകൾ എൻ നയനത്തിൽനിന്നുതിർന്നു കണ്ണീർധാരയായി!
ദുരനുഭവം പകർന്നുതന്നൊരാ വീര്യം പടർത്തി ഞാനെൻ സിരകളിൽ
വർദ്ധിച്ചഊർജ്ജമാായി കുതിപ്പാൻത്തുടങ്ങി!
വീണ്ടും പിച്ചവെക്കാൻ തുടങ്ങുന്നോരീ
വേളയിൽ കാലിടറും നേരത്തേതു കരങ്ങൾ കൈത്താങ്ങാകും എന്നറിയാതെ നിർഗ്ഗളിക്കുന്ന പുഴപോലെ നീങ്ങുന്നു ഞാൻ!
Not connected : |