പാപത്തിൻറെ ജനിതക വിത്തുകൾ  - തത്ത്വചിന്തകവിതകള്‍

പാപത്തിൻറെ ജനിതക വിത്തുകൾ  

കൊടും പാപതിനന്തക വിത്തുകൾ പാകി നീ
കുതിക്കുന്നതെങ്ങൊട്ട് ഭ്രാന്തമായി !
വിഷക്കറയുടെ കൈകൾ കുടയാതെ
വറ്റു നക്കുന്നവർ , നാളെയുടെ നാണക്കേടുകൾ!
പിഞ്ചുകുഞ്ഞിന്റെ പിടച്ചിലാർത്ത നാദം ,
കണ്ടു രസിക്കുന്നവനെ
നീ കൊയ്ത പാപത്തിന്റെ ശമ്പളം
കൊണ്ട് പോകുമോ ...
മണ്ണിൽ ലയിക്കുമ്പോൾ.
ബോംബുകൾ വീണതോ -
രാജ്യം തകരുമ്പോൾ, ശിശു രക്തം ചിന്തുന്പോൾ
നീയ്യലറി ഇന്ത്യ ജയിക്കട്ടെ!
ഇന്ത്യ തുണക്കട്ടെ!
ഊർവ്വര ഭാരതത്തെ പാഷാണം തളിച് ച
ശരശയ്യയിൽ കിടത്തി നിങ്ങൾ !
പെറ്റമ്മയുടെ തേങ്ങൽ കേൾക്കാത്തവനെ
ഉദരത്തിൽ പിറന്ന കുഞ്ഞിനെ
ആ അമ്മ കൊല്ലാൻ സമ്മതിചെങ്കിൽ
നീ കൊടുത്ത വിഷമേത്...
നീ മൂലം വലിയ തലയും ചെറിയ ഉടലുമായ്
ഉരുളുന്നവർ ഏറെ
ദേഹമാകെ ചൊറിഞ്ഞു വികൃതമാകുമ്പോൾ
ഒടുവിൽ തളര്ന്നു വീഴുന്പോൾ
കൊയ്തെടുതതെല്ലാം നിന്നെ തുണക്കുമോ
ഒരു സമൂഹത്തെ, നാടിനെ,
രാജ്യത്തെ, അമ്മയെ കൊന്നുനീ
നീ ഇനി ആര് ?
നീയണഞ്ഞ കാക്കിയും, വെള്ളയും
ഖദറും ആര്ക്കുവേണ്ടി?
ഇനി ജനിക്കുന്ന കുഞ്ഞുങ്ങൾ തൻ
ഊഷര ബാല്യങ്ങൾക്ക്
എന്ടോസൽഫനിൽ ഒരുക്കി നീ
പുണ്യ സ്നാനം ! മോക്ഷം !
നിന്നെ തിരഞ്ഞു വരും പിള്ളശപങ്ങൾ,
ചരിത്രമേ വീണ്ടും പറയട്ടെ, നിന്നോടെനിക്ക്
സഹതാപം മാത്രമേയുള്ളൂ, ഇത്തിരി പുച്ചവും !


up
0
dowm

രചിച്ചത്:ANU
തീയതി:01-02-2016 10:28:43 AM
Added by :Lisa
വീക്ഷണം:149
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)