എന്റെ അദൃശ്യ കൂട്ടുക്കാരിക്ക്  - മലയാളകവിതകള്‍

എന്റെ അദൃശ്യ കൂട്ടുക്കാരിക്ക്  

ജീവിതത്തിന്റെ മായിക ലോകത്ത്, അതിന്റെ വേഗതയിൽ, രചനാശീലം മറന്നു പോയ എന്റെ പടി വാതിലിൽ ഒരു ദിനം അപ്രതീക്ഷിതമായി എത്തി എന്നെ തട്ടി ഉണർത്തി, ഓർമ്മ പെടുത്തലിന്റെ ഒരു പുഞ്ചിരി സമ്മാന്നിചിട്ടു പറന്നു പോയ എന്റെ അദൃശ്യ കൂട്ടുക്കാരിക്ക്......


കണ്ടതില്ല നിന്റെ നയനം സഖി, അതിൻ ചാഞ്ചാട്ടവും,
കേട്ടതില്ല നിന്റെ വചനം സഖി, അതിൻ മാധുര്യവും,
എങ്കിലും അറിയുന്നു ഞാൻ, സൌഹൃദത്തിൻ പുതിയ മുഖം,
സമയത്തിൻ ലിപിയാൽ മനസ്സിൽ, കുറിച്ച പുതിയ കാവ്യം.

വിധി തൻ മഞ്ചലിൽ, ജീവിതത്തിൻ താരാട്ടിൽ,
തല ചായ്ച്ചു എൻ ജന്മം മയങ്ങവേ...
തൊട്ടുണർത്തി ഒരു ചോദ്യവുമായി...
മയങ്ങുനുവോ അതോ നടിക്കുന്നുവോ വൃഥാ ?

ഉയർന്ന് എണീറ്റു ഞാൻ ഒരു ഞെട്ടലോടെ...
പുനർജനിച്ചു നിനക്ക് ഉത്തരവുമായി..
പറന്നു അകന്നു പോയി നീ എങ്ങോ....
ഓർമ്മയിൽ ഒരു ചിരി മാത്രം ബാക്കിയാക്കി..

നന്ദി പറയില്ല, പക്ഷെ കുറിക്കട്ടെ ഈ വരികൾ,
നിന്നില്ലേ നന്മക്കു സമർപ്പണമായി.....
കാലം നിനക്ക്‌ തണലായി ഇരിക്കട്ടെ...
സ്നേഹം നിനക്ക്‌ തുണയായി ഇരിക്കട്ടെ..


up
0
dowm

രചിച്ചത്:സുജിത് രാജ് (srssrsnair@gmail.com)
തീയതി:03-02-2016 11:50:56 PM
Added by :Sujith Raj
വീക്ഷണം:256
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :