അനാഥം ഈ ഈണം
ഇന്നലെ ഞാൻ കേട്ടൊരു ഈണമേ...
നിന്റെ നൊമ്പരം ഞാൻ അറിയുന്നു..
ഇന്നലെ ഞാൻ കേട്ടൊരു ഈണമേ..
നിന്റെ സ്പന്ദനം ഞാൻ അറിയുന്നു..
സൂര്യന്റെ കോപം ഉച്ചിയിൽ നില്കവേ..
വിശപ്പിൻ വിളികൾ എങ്ങും നിറയവേ.
അരുണ താപതോട് ദേഹി ചോദിച്ചു...
ഞാൻ ആരുടെ പാപമേറി നില്ക്കുന്നു ?
ഇന്നലെ ഞാൻ................ഞാൻ അറിയുന്നു
ദാനമായി കിട്ടിയൊരു അന്നത്തെ നമസ്കരിച്..
ദയയുടെ കണക്കുകൾ തിരസ്കരിച്..
നൊമ്പരമാം ലിപിയിൽ, ദൈവത്തിൻ സ്മരണയിൽ,
വിയർപ്പിൻ രസത്തിൽ, ഈണം ഉയരവേ..
ഉരുകി ഉരുകി എൻ മനം ഏറ്റു പാടി,
എന്റെതല്ലാതോരാ വരികൾ...പിന്നെയും പിന്നെയും..
"" പൂവും, പുഴയും, പൂമ്പാറ്റയും, കൊണ്ടീ..
ഭുമിയെ സുന്ദരമാക്കിയ ദൈവമേ...
പുണ്യത്തിൽ ഈ വിധം ഞങ്ങള്ക്ക് ഒരുക്കിയ...
പൂമെത്ത എന്നും വാടാതെ കാക്കണേ...""""
ഇന്നലെ ഞാൻ................ഞാൻ അറിയുന്നു
കലങ്ങിയ കണ്ണുകളിൽ അക്ഷരം നിറയുമ്പോൾ..
ഒരായിരം വരികൾ ഹൃദയത്തിൽ വിരിയുമ്പോൾ...
ഈണമേ നിന്റെ തീ ജ്വാലയിൽ..ഞാൻ ഏകനായി...
ശൂന്യതയുടെ കണ്ണുനീരിൽ ആത്മാവ് മന്ത്രിച്ചു....
ഇന്നലെ ഞാൻ കേട്ടൊരു ഈണമേ....
നിന്റെ സ്പന്ദനം ഞാൻ അറിയുന്നു....
ഇന്നലെ ഞാൻ കേട്ടൊരു ഈണമേ...
നിന്റെ നൊമ്പരം ഞാൻ അറിയുന്നു...
രചിച്ചത്:സുജിത് രാജ് (srssrsnair@gmail.com)
തീയതി:04-02-2016 01:46:25 AM
Added by :Sujith Raj
വീക്ഷണം:163
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
Not connected : |