"എൻ വഴിവിളക്കുകൾ - ഗുരുക്കന്മാർ" 



മാതൃവാത്സല്യസ്നേഹമാധുര്യം തന്നൊരാദ്യാക്ഷരം എൻ ബുദ്ധിയിൽ കുറിച്ചിട്ടൊരു ആശാട്ടിയമ്മയല്ലോ എൻ മുൻപാകെ പ്രത്യക്ഷപ്പെട്ടൊരാദ്യ സരസ്വതി ദേവത !!

ഇന്നും ഞാനോർക്കുന്നുവാ നനുത്ത മണ്ണിൽ എൻ കുഞ്ഞിക്കാൽകളാൽ പിച്ചവെച്ചു നടന്നു കേറിയന്നൊരു നാൾ ശാന്തി തൻ വെള്ളരിപ്രാവിൻ കരങ്ങളിൽ...
ഒച്ചവെച്ചലറിവിളിച്ചൊരു കുരുന്നിവൻ ഇന്നു വളർന്നു താനോളമെത്തി നിൽപ്പൂ!!

വിദ്യാലയ മുറ്റത്തെത്തുന്നൊരാ നിമിശാർദങ്ങളിൽ അന്നു എനിക്കുതോന്നീടിയൊരാ ഉപചാപമല്ലോ മടിയെന്നു നാമമുള്ളോരെൻ ചങ്ങാതിയവൻ!!

മടിച്ചു നിന്നൊരു ദിനങ്ങളെല്ലാം കൊഴിഞ്ഞു വീണതറിയാതെ കാലത്തിൻ മന്ത്രവീണയിലാരോ വിരൽ മീട്ടി!!
അറിവിൻ അനന്തമായൊരീ വീഥിയിൽ അന്ധമായ ജീവിതങ്ങൾ പലർക്കും അറിവിൻ വഴി വിളക്കായിയെൻ ഗുരുക്കൻമാർ!!
ഹൃദയശുദ്ധി ലഭ്യമായീടാൻ ധർമ്മസംഗരം നടത്തുന്നോരെൻ ഗുരുക്കൻമാർ !!

ഗുരുഭക്തി അറ്റുപ്പോയീടുന്നൊരീ കാലത്തു മർത്ത്യൻ മറക്കുമീ സംസ്കാരമോ കേവലം ചണ്ഡാള സമം!!
ശിഷ്യമുഖദർശനമാത്രയിൽ പുഞ്ചിരി വിടരുന്നൊരു ഗുരുവദനങ്ങളിൽ പ്രിയരാം പല മുഖങ്ങളും കാത്തു സൂക്ഷിപ്പൂ ഞാനെൻ മനസ്സിൻ അകത്തളമതിൽ !!

സന്ധ്യകൾ പലതും മായുന്നതറിയാതെ പടിയിറങ്ങിയ സരസ്വതി ക്ഷേത്രത്തിൻ ശ്രീകോവിലിൽ ഞാൻ പ്രതിഷ്ഠിച്ച ദേവരല്ലോ എൻ ഗുരുനാഥരവർ !!
അനുഗ്രഹസ്നേഹത്തിൻ ഉറവയാമെൻ ഗുരുക്കൻമാരെ സ്മരിക്കുന്നു സ്മൃതികളിൽ നന്ദിയോടെ !!


up
0
dowm

രചിച്ചത്:ആദിത്യാ ഹരി
തീയതി:04-02-2016 06:07:52 PM
Added by :Adithya Hari
വീക്ഷണം:175
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :