"യാത്ര"
യാത്ര ചോദിക്കുവാൻ നേരമായ് പോകണം ഞാൻ മാത്രമായിനി ദൂരെ ഈറൻ അണിഞ്ഞൊരു നിറമിഴിയോടെ...
വിട പറയുവാൻ മാത്രമായി ഒന്നിച്ചു നാം
വേർപ്പിരിയുമ്പോൾ വേദനകൾ മാത്രമായി...
മടക്കം ഇല്ലാത്തൊരു യാത്രയിതിൽ വിട ചൊല്ലും നേരമതിൽ നിൻ മുഖബിന്ദുവിൽ ഘനശ്യാമം വിരി വെച്ചതൊരു മൗനത്തിൻ നിഴൽക്കുത്ത്...
ആർദ്രമായൊരു സന്ധ്യ യാത്രയാക്കിയൊരു ആതിരമാതിരി സുഖദുഃഖസൌഖ്യങ്ങൾ യാത്രയായതൊരു എരിയുന്ന പട്ടടയിൽ...
ചീന്തിക്കളഞ്ഞ പലച്ചിന്തകൾക്കൊടുവിൽ ചിന്താശേഷിയറ്റു പോയൊരു ചിതയായി യാത്രയായി...
കണ്ടുപ്പരിചിതമായൊരു മുഖങ്ങൾ
എത്ര ശ്രമിച്ചാലും ഓർക്കുവാൻ ആകുമോ ഈ യാത്രയിൽ ?
യാത്രയാകുന്നതിൻ മുൻപ് ഏറെ നാൾ
നിനച്ചൊരെൻ സ്വപ്നങ്ങൾ
ഒടുവിലാത്തിണ്ണതൻ വിരിമാറിൽ നിന്നുമകലുന്നു...
യാത്രയിൽ ഒഴിയുന്നു നാവിലെ നാമജപങ്ങളും നിഷ്ഭലമായൊരെൻ സ്വാർഥമോഹങ്ങളും...
ഓർമകൾ കൈ വിട്ടങ്ങകലുന്ന നേരത്തും നേർത്ത പ്രതീക്ഷയായി നിൻ നനുത്ത ഓർമകൾ ഹൃദ്യമായൊരാ നെെർമല്ല്യത കെെവന്നൊരാധന്ന്യ നിമിഷമെന്നാത്മവസന്തത്തിനാദ്യയാമം!
പിന്തിരിഞ്ഞു നോക്കുവാനാകില്ലെന്നറിഞ്ഞിട്ടും മങ്ങുന്ന സന്ധ്യയിലാരോ പിൻ വിളിയാൽ ഉണർത്തുമെന്നു നിനച്ചു ഞാൻ...
ശ്മശാനമൂഖതയിൽ കൺചിമ്മുന്ന അഗ്നിയിലെരിയുന്ന ചന്ദനമുട്ടിൻ കനലായി...നിഴലായി...നിദ്രയായി...നിശയായി തുടങ്ങുമീ യാത്ര...
സ്മൃതിയിൽ പടർന്ന വാക്കുകൾ ജീർണിച്ചെന്നാലും മങ്ങിയ അന്ധകാരത്തിൻ മറയിലായ് യാത്രയാകാൻ...
Not connected : |