മറഞ്ഞ ഞാൻ....... - ഇതരഎഴുത്തുകള്‍

മറഞ്ഞ ഞാൻ....... 

ചിന്തയിൽ മരുവിഞാൻ ഉറങ്ങവേ ,
പിന്തുടർന്നെനെയാ ജലാശയ മിഴികൾ
തറയ്ക്കുന്ന നോട്ടവും ,അകലുന്ന രൂപവും
ഏടുകൾ ഒന്നൊന്നായ് ഓർത്തെടുത്തു
വർഷങ്ങൾ മിന്നിമാഞ്ഞുവല്ലോ,

പ്രായം കടഞ്ഞ കായവുമായി ഞാൻ
പണ്ടത്തെ പകലിന്റെ മണമറിഞ്ഞു
സഞ്ചരിച്ചു ഞാൻ പഴയ വഴികളിൽ
പരിചിത മുഖങ്ങളൊക്കെ പോയ്മറഞ്ഞു

പൊടുന്നനെയെൻ മുന്നിൽ വെള്ളി കണികകൾ
മറയുന്നു ഞാനിതാ അജ്ഞാത ലോകത്ത്
എവിടെന്നറിയില്ല എന്തെന്നറിയില്ല
എന്തഹോയിത് കാല്പനിക ലോകമോ-

വികാര വിവശനായ്‌ ഒരുകൊണിൽ നില്ക്കവേ
കണ്ടു ഞാനാ ജലാശയ മിഴികൾ
തൻ ജ്വലനമെന്മുന്നിൽ പൊടുന്നനെ
എന്തിതു സത്യമോ അതോ മിഥ്യയോ

അതിലോലമായവളുടെ കരങ്ങളിൽ ഭദ്രമായ്‌
സ്ഫടികഗോളമിതാ കറങ്ങുന്നാവേഗം
അതിന്നുള്ളിൽ ദൃശ്യമായ് എൻ പഴയ -
കാലവും, പിന്നിട്ട വഴികളും സത്യമായ്

സാകൂതം മെല്ലെഅവൾ തൻ ചാരെ
എത്തിയാ മൃദുല കരങ്ങളിൽ സ്പർശിച്ചു
ലജ്ജാ വിവശയായാവളുടെ നോട്ടത്തിൽ
അലിഞ്ഞു ചേർന്നു ഞാൻ ഉരുകും മഞ്ഞു പോൽ

ഒടുവിൽ അവളുടെ സുന്ദര വദനം കണ്ടു
സുവർണ പ്രഭാ പൂരിതമായവളുടെ ശോഭയിൽ
കണ്ണിമ ചിമ്മാതെ ഞാൻ നോക്കി നിന്നു
പണ്ടത്തെ കാലത്തിൻ ഓർമയുമായ്

കറങ്ങുന്നിതാ സ്ഫടിക ഗോളമവൾ തൻ കയ്യിൽ
അതിൽ കാണായ് ഞങ്ങൾ തൻ ഭാവി കാലം
നടന്നു നീങ്ങി ഞങ്ങൾ കൈകോർത്ത് എവിടെന്നറിയാതെ
അപരിചിത ലോകത്തെ ചെറു വഴികളിലൂടെ ........up
0
dowm

രചിച്ചത്:സംഗീത sj
തീയതി:05-02-2016 08:38:08 AM
Added by :sangeetha sj
വീക്ഷണം:272
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me