രായിരനല്ലൂർ  മല .. - തത്ത്വചിന്തകവിതകള്‍

രായിരനല്ലൂർ മല .. 

ഉയരുന്ന കാലടികൾ
എവിടെക്കെവിടെക്ക്
കനവോയിതാരോ -
തെളിച്ച കല്പാതയോ
ധ്യാനലീനമായോരെൻ -
മനം ഓംകാര -
തിരുമന്ത്രമുരുവിട്ടു
"തളരില്ല ഞാൻ ഇനി ,
തളരില്ല ഞാൻ ഇനി "
ഉള്ളിലെ മൃന്മയ -
ഭാവമുടൽ പൊക്കി
ഇന്ദ്രീയ മാനത്തി -
ലെങ്ങൊ സാന്ദ്രമായ്
പരമ സുകൃതമീ ഗമനം
ഗതി തടയനാരുമില്ലിനി
മായയല്ലിത് മായയല്ല
അധ്യാത്മ ശക്തി -
തൻ ഉറവിടം തേടുമീ
കേവല മനുജന്റെ യാത്ര
ക്രാന്ത ദർശിയാമാ ഋഷി -
വര്യന്റെ ദിവ്യമാം കാൽപാദ -
ചിത്രം വരച്ചോരാ പൊൻ_
ധൂളിയെൻ നെറുകയിൽ
പൂശിയ വേളയിൽ
വിദ്യുത് പ്രവാഹം എൻ-
ഗാത്രം പ്രകംബിതമാക്കി
ആത്മ ജ്ഞാനത്തിൻ -
ഖനിയാകും പുണ്യമേ
ചോർത്തട്ടെയോ ഞാൻ
ജ്നാനക്കനി ചോരനെ പോൽ
മായാ ചക്രത്തിൻ ദൂഷിത വലയം
അറിയാ അഗ്രത്തിൽ ഉയർത്തൂന്നു
മനുജരെ , മറുവശം
ഇരുട്ടിന്നാന്ധ്യത്തിലേക്ക്
ക്ഷേപിച്ചിടുന്നുവെന്ന തത്വം
ഉൾക്കൊണ്ട
പുണ്യ ഗുരോ , അങ്ങതൻ-
ദർശനത്തിൻ
നീരം നനച്ച അന്തരാത്മാവ് _
ചൊല്ലുന്നു
ഇനി പതിക്കില്ല -
ഇനി പതിക്കില്ല ഞാൻ -
ജീവിത വലയത്തിൻ ചുഴിയിൽ "
നെറുക മേൽ വിളങ്ങുന്ന
അങ്ങു തൻ പാദ ധൂളി
മായാതിരിക്കട്ടെ , ധന്യമീ
പ്രയാണത്തിൻ ഓർമ്മക്കായി....










up
0
dowm

രചിച്ചത്:സംഗീത sj
തീയതി:05-02-2016 06:50:30 PM
Added by :sangeetha sj
വീക്ഷണം:126
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :