ചിതറാൽ
ഉത്തുംഗ പർവത സാനു തൻ വിരിമാറിൽ
നില്ക്കവേ മനതാരിൽ ഉളവായ്
സമീപത്ത് അണയും ധൈര്യത്തിൻ പരിവേഷം
കുളിർ കാറ്റിൻ സ്വച്ഛതഎങ്ങും പരക്കുന്നു
കൂട്ടിന് മറ നീക്കിയണയും പോക്കുവെയിലും
മൌനത്തിൻ ഗാംഭീര്യം എങ്ങും നിറയുന്നു
ഒരു കോണിൽ കാൺമതായ്
പൂജ നിലച്ചൊരു പുരാതന ജൈന ക്ഷേത്രം
നിസ്സംഗ ഭാവം പേറും ക്ഷേത്ര പടവുകൾ ഏറും
ശുഭ്ര വേഷ ധാരികളാം സാത്വികർ-
അവർ തൻ പാദ സ്പർശത്താൽ ഉണർന്നു
പുതു ജീവനുടെ നിറ ച്ചാർത്തെങ്ങും
പ്രകീർ ണിതമായാ ഭൂവിലോരിടത്ത്
അമൃതജലം ഉറവിടും മരതക ജലഭ്രുതം !!
അതിൽ നിന്നൊരു കുമ്പിൾ എടുത്തു
രുചിച്ചെൻ രസനയോ തെളിഞ്ഞല്ലോ
ഇതോ പ്രകൃതി തന്നപൂർവത
വിടർത്തുന്നുവോ മനതാരിലഗാധത
സ്വയം മറന്നൊരാ വേളയിൽ
ദ്രുത ചലനമോടു പറന്നുയർന്നു
പക്ഷി പുംഗവനാം കൃഷ്ണ പ്പരുന്ത്
പൂർവജന്മ തോഴനെന്ന സ്മരണ ഉണർത്തി -
ബ്രുഹത് ഭൂമി തൻ കാവലാളായ്
ഗഗനാപാരത ചിത്തതിലൊതുക്കും പോലെ
പാറക്കെട്ട് തടയണ കെട്ടും താഴ്വര തൻ
പുല്മേടിലവിടവിടായ് കാണുന്നല്ലോ
വന ശലഭങ്ങളും വിചിത്ര സസ്യ ജാലവും
അത്യപൂർവമാം ഒരുമ ദർശിക്കാം ഏതിലും
ഒരുവേള മനം കൊണ്ടാ-
ഗിരി തടത്തിൽ നിപതിച്ചു ഞാനിതാ
ഇടനെരമെപ്പഴോ പാധേയമെകിയ
സോദരിയെയും മറക്കാവതില്ല
അതിരില്ലാതെ മദിച്ചു പായും
ബാല സംഖവും സ്മൃതിപഥത്തിൽ
പ്രപഞ്ചത്തിന്നവിരാമ ലാവണ്യ -
നിറക്കൂട്ടൊപ്പിഎടുക്കും ചെറു കൂട്ടമൊരു വശം
മൂകതയെന്ന സമീക്ഷ തൻ
ഔന്നത്യത്തിൽ നിൽക്കുമാ
ശൈലത്തിൽ നിന്നകലെ -
എത്തുമ്പോൾ അറിയാതെ അണ-
പൊട്ടി ഉയർന്നൊരു ചോദ്യം
" ഇനിയെപ്പോൾ ?"
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|