"വഴി മാറും മരീചിക " 

എത്രമേൽ നിനച്ചിട്ടുമുത്തരമേകാതെ
സന്ദേഹമുയരുന്നു സ്വത്വ മണ്ഡലത്തിൽ
ചെന്തീ കനൽ പോലെയുമത് -
തിരമാല തൻ പകർചയുമെന്യെ
അസംഖ്യം പാവന പുരൂഷർ തൻ
സ്വേദ മുത്തുകൾ പുഷ്കലമാക്കിയ
മണ്ണിതാ വിഷഭരമായിടുന്നു അനുദിനം
കണ്ണികൾ ഭേദിച്ച് മനുഷ്യ ചങ്ങല
അന്യതാ ബോധമിത് വിങ്ങിയമരുന്നു
നവ ജീവന് വിലപേശും മർത്യരെങ്ങും
ആത്മ പരാജയത്തിൻ ഉടമ്പടി വയ്ക്കുന്നു
ഉഗ്ര വിഷത്തിൻ കാളിമയെങ്ങും പടരുന്നു
സ്വമണ്ടലത്തിൻ കർമ ദൂഷ്യത്തിൽ
ചിന്നിത്തെറിക്കുന്നു തമോഗുണ വാഹകർ
അദൃശ്യശക്തി തൻ പ്രഭാവത്താൽ
ലോലമനസ്ക്കർ ബോൺസായിയായിടുന്നു
അറിയാ വീഥികളിൽ ,തളരും
മേനിയോടും ദൃടമാം മനസ്സോടും
കിട്ടാകനിക്കായ്‌ വലഞ്ഞിടും
പരിവേഷം മറന്നൊരു ചെറു ജന്മങ്ങൾ
ദർശിക്കാമെതിലും ഉണ്മ തൻ മുഖം
ഭീകരമെന്ന തത്വം സർവദാ
പാപ ഭാര നുകം പെറാതെ ഉണരാമീ-
വേളയിൽ ; ജ്വലിക്കും സംഖ ശക്തി -
തന്നുടവാളെന്തി കുതിക്കാം പ്രകാശ വേഗെ
പിന്നാക്കം വലിക്കും ചഞ്ചല ചിന്തയെ
പിന്തള്ളനാർജവമാവാഹിചീടാം
മാറ്റത്തിൻ സുവർണ കാലം മരീചികയല്ല
മാറ്റത്തിൻ സുവർണ കാലം മരീചികയല്ല






up
1
dowm

രചിച്ചത്:സംഗീത sj
തീയതി:06-02-2016 06:41:12 AM
Added by :sangeetha sj
വീക്ഷണം:303
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :