ഞാന്‍ ഗന്ധര്‍വന്‍ ( ദേവാങ്കണങ്ങ.....) - തത്ത്വചിന്തകവിതകള്‍

ഞാന്‍ ഗന്ധര്‍വന്‍ ( ദേവാങ്കണങ്ങ.....) 

ആ..ആ..ആ..ആ...ആ‍....
ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം...
സായാഹ്നസാനുവില്‍ വിലോലമേഘമായ്
(ദേവാങ്കണങ്ങ.....)
അഴകിന്‍ പവിഴം പൊഴിയും നിന്നില്‍
അമൃതകണമായ് സഖീ ധന്യനായ്...
(ദേവാങ്കണങ്ങ.....)

സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളും
ശുഭരാഗരൂപിയാം നവനീതചന്ദ്രനും...(സല്ലാപമേറ്റുണര്‍ന്ന.....)
ചൈത്രവേണുവൂതും......ആ...ആ...
ചൈത്രവേണുവൂതും മധുമന്ത്രകോകിലങ്ങളും
നീലമേഘ ഇന്ദ്രനീലരാത്രി തേടവേ......
(ദേവാങ്കണങ്ങ.....)

ആലാപമായി സ്വരരാഗഭാവുകങ്ങള്‍....
സഗഗ....സഗമപ...മധപ...മപമ...
മധനിസ നിധഗമ...ധിനിമ..സഗനധമഗ
സനിധപ ധനിസ.. പമഗ..
ആലാപമായി സ്വരരാഗഭാവുകങ്ങള്‍....
ഹിമബിന്ദുചൂടും സമ്മോഹനങ്ങള്‍ പോലേ....(ആലാപമായി.....)
വരവല്ലകി തേടും...ആ...ആ...
വരവല്ലകി തേടും വിരഹാര്‍ദ്രപഞ്ചമങ്ങള്‍
സ്നേഹസാന്ദ്രമാകുമീ വേദിയില്‍.....
(ദേവാങ്കണങ്ങ.....)


up
0
dowm

രചിച്ചത്:
തീയതി:08-01-2011 07:05:20 PM
Added by :bugsbunny
വീക്ഷണം:313
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :