കളിക്കളം - സിനിമാഗാനങ്ങള്‍

കളിക്കളം 

സിനിമ :കളിക്കളം


പൂത്താലം വലംകൈയ്യിലേന്തി വാസന്തം
മധുമാരിയില്‍ സുമരാജിയെ
കാറ്റിന് തൂവല്‍ തഴുകി കന്യാവനമിളകി
(പൂത്താലം)

ആരോ തൂമൊഴിയേകി വെറും പാഴ്‌മുളം തണ്ടിനുപോലും
ഏതോ വിണ്മനം തൂവി
ഒരു പനി മഴത്തുള്ളിതന് കാവ്യം
ഏതോ രാവിന് ഓര്‍മ്മ പോലും സ്വാന്തനങ്ങളായി
കുളിരും മണ്ണില്‍ കാണാറായി
ഹേമരാഗകണങ്ങളള്‍
(പൂത്താലം)

ഹൃദയസരോവരമാകെ പൊന്നരയന്നങ്ങള്‍ നീന്തി
നീരവതീരം നീളെ തളിരാലവട്ടങ്ങള്‍ വീശി
ഏതോ മായാസംഗമം സാന്ദ്രതാളമായ്
ജന്മം തേടും ഭാവുകം രാഗമര്‍മ്മരമായി
(പൂത്താലം)


up
0
dowm

രചിച്ചത്:
തീയതി:17-01-2011 10:16:51 AM
Added by :prakash
വീക്ഷണം:469
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :