അച്ചുവിന്‍റെ  അമ്മ - സിനിമാഗാനങ്ങള്‍

അച്ചുവിന്‍റെ അമ്മ 

എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ
നിന്നു പിണങ്ങാതെ ഒന്നു കൂടെ പോരൂ പൂവേ
മാനത്തെ കൂട്ടില്‍ മഞ്ഞു മൈനയുറങ്ങീലേ
താരാട്ടും പാട്ടും മണി തത്തയുറങ്ങീല്ലേ
പിന്നെയും നീയെന്റെ നെഞ്ചില്‍ ചാരും


ചില്ലിന്‍ വാതിലിലെന്തേ മുട്ടീലാ ! ( എന്തു...)
എന്നും വെയില്‍ നാളം വന്നു കണ്ണില്‍ തൊട്ടാലും
എന്നെ കണികണ്ടേ മണിമുത്തേ മുത്തുണരൂ
തുമ്പ കൊണ്ടു തോണീ തുമ്പി കൊണ്ടൊരാന
കണ്ണെഴുത്തിനെന്നും കാണാക്കണ്ണാടി

വിളിച്ചുണര്‍ത്താന്‍ കൊതിച്ചു വന്നൂ തൈമണികാറ്റ് എന്റെ
ഇട നെഞ്ചിലെ തൊട്ടിലിലെ താരാട്ടു പാട്ട് ( എന്തു...)എന്നും പ്രിയമോടെ ഒന്നു ചൊല്ലിത്തന്നാലേ
ചുണ്ടില്‍ ജപമാകും ഹരിനാമം പൂവണിയൂ
നീ വെടിഞ്ഞ കൂടും കൂടണഞ്ഞ രാവും
എന്നും തനിച്ചാവാന്‍ എന്തേ കുഞ്ഞോളേ
കൊളുത്തി വെച്ചൊരു നെയ് വിളക്കിന്റെ നേരിയ നാളം
മനസ്സിലുള്ളൊരു നൊമ്പരത്തിന്‍ കേള്‍ക്കാത്തൊരീണം ( എന്തു..)


up
0
dowm

രചിച്ചത്:ഗിരിഷ് പുത്തഞ്ചേരി
തീയതി:17-01-2011 10:18:39 AM
Added by :prakash
വീക്ഷണം:712
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :