നിശ്വാസം - തത്ത്വചിന്തകവിതകള്‍

നിശ്വാസം 

അസ്തമിക്കുമിന്നേതു ഉദയ സൂര്യനും
അസ്തമിചിടാതുള്ളിലെരിയുന്ന തീക്കനലും
ഓരോ നിമിഷവും കവര്ന്നിടുന്നയുസ്സെങ്കിലും
ഒരായിരം സുന്ദര നിമിഷങ്ങളിനിയും കൊതിച്ചും
കാതമിനിയുമുണ്ടെറെ എന്ന് ആശ്വസിച്ചും നിശ്വസിച്ചും
കാതര സ്വപ്നങ്ങളെ പിന്തുടർന്നും
ഒരു പൂമൊട്ടായി പിന്നെ നിറമുള്ള -
മണമുള്ള പൂവായി ഇനിയീ നാളേക്കു
മണ്ണിൽ കിളിര്തീടുവാൻ പൂമ്പൊടിയും തൂകി
വാടിക്കൊഴിഞ്ഞഴുകിടാൻ പേടിയായ് നില്ക്കയാണ്-
ഞാനീ മണ്ണിൽ ആഴതിലെന്റെ വേരുമാഴ്ത്തി


up
0
dowm

രചിച്ചത്:hima
തീയതി:08-02-2016 05:13:04 PM
Added by :hima
വീക്ഷണം:183
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :